മലയാളിവിദ്യാർഥി ആക്രമിക്കപ്പെട്ട സംഭവം: മദ്രാസ് ഹൈേകാടതി ഇടപെട്ടു
text_fieldsചെന്നൈ: മദ്രാസ് ഐ.ഐ.ടിയിൽ ബീഫ്ഫെസ്റ്റിൽ പങ്കെടുത്തതിെൻറപേരിൽ മലയാളി വിദ്യാർഥി ആർ. സൂരജ് ആക്രമിക്കപ്പെട്ട കേസിെൻറ അന്വേഷണപുരോഗതി തിങ്കളാഴ്ചക്കകം അറിയിക്കാനും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനും മദ്രാസ് ഹൈകോടതി ചെന്നൈ സിറ്റി പോലീസിന് നിർദേശം നല്കി.
എല്ലാ വിദ്യാര്‍ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും ജസ്റ്റിസ് ആർ. മഹാദേവൻ വാക്കാല്‍ ഉത്തരവിട്ടു. നീതിപൂർവമായ അന്വേഷണം ആവശ്യപ്പെട്ട് ഐ.ഐ.ടി വിദ്യാർഥികളായ അർജുൻ ജയകുമാർ, കെ. സ്വാമിനാഥൻ എന്നിവർ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കേസ് ഇനി 18ന് പരിഗണിക്കും. അക്രമത്തിൽ വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റ സൂരജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. സൂരജിന് നേത്രശസ്ത്രക്രിയക്ക് 2.53 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും കരുതിക്കൂട്ടിയുള്ള ആകമണമായിരുന്നുവെന്നും ഹരജിയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.