മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നൽകണമെന്ന് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: മെഡിക്കൽ കൗൺസലിങ്ങിൽ പ്രവേശനം നിഷേധിച്ച മലയാളി വിദ്യാർഥികൾക്ക് എം.ബി.ബി.എസ് പ്രവേശനം നൽകണമെന്ന് മദ്രാസ് ഹൈകോടതി. രക്ഷിതാക്കൾ തമിഴ്നാട്ടിൽ ജനിച്ചവേരാ പഠിച്ചവരോ അല്ലെന്ന കാരണംപറഞ്ഞ് പ്രവേശനം നിഷേധിക്കപ്പെട്ട കൂടംകുളത്ത് സ്ഥിരതാമസക്കാരായ ആദിത്യൻ, ജിയോ എന്നിവരാണ് കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചത്. ഇവർക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ പ്രവേശനം നൽകണമെന്നാണ് ഹൈകോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടത്. ആദിത്യന് നീറ്റിൽ തമിഴ്നാട്ടിൽ 86ാം റാങ്കും ജിയോക്ക് 497ാം റാങ്കുമാണ്.
ഒാപൺ വിഭാഗത്തിലാണ് ഇവർ പ്രവേശനം നേടിയത്. എസ്.എസ്.എൽ.സിവരെ രണ്ടുപേരുടെയും വിദ്യാഭ്യാസം തമിഴ്നാട്ടിലായിരുന്നു. എന്നാൽ, കേരളത്തിലായിരുന്നു ഹയർ സെക്കൻഡറി പഠനം.
കേന്ദ്ര സർക്കാർ ജീവനക്കാരായ ഇവരുടെ രക്ഷിതാക്കൾ തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരാണെന്ന രേഖകൾ ഹാജരാക്കിയിട്ടും പ്രവേശനം നിഷേധിച്ച നടപടി വിവേചനപരമാണെന്നു കാണിച്ചാണ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.