തമിഴ്നാട്ടിൽ എന്തുകൊണ്ട് സമ്പൂർണ മദ്യനിേരാധനം നടപ്പാക്കുന്നില്ലെന്ന് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: ബിഹാർ, ഗുജറാത്ത് സംസ്ഥാനങ്ങളിലേതുപോലെ തമിഴ്നാട്ടിൽ എന്തുകൊണ്ട് സമ്പൂർണ മദ്യനിരോധനം നടപ്പാക്കുന്നില്ലെന്ന് മദ്രാസ് ൈഹകോടതി സംസ്ഥാന സർക്കാറിനോട് ചോദിച്ചു.
സംസ്ഥാനത്ത് ഘട്ടംഘട്ടമായി സമ്പൂർണ മദ്യനിരോധനം നടപ്പാക്കുമെന്ന അണ്ണാഡി.എം.കെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ തുടർ നടപടികളെ സംബന്ധിച്ചും കോടതി പരാമർശിച്ചു. ജയലളിത സർക്കാർ അധികാരമേറ്റ ഉടൻ 500 മദ്യക്കടകൾ പൂട്ടാൻ ഉത്തരവിട്ടത് ഒാർമിപ്പിച്ച കോടതി അടുത്ത 500 ബാച്ച് മദ്യക്കടകൾ എന്നാണ് നിർത്തലാക്കുന്നതെന്നും സംസ്ഥാന സർക്കാറിനോട് ചോദിച്ചു.
മദ്യക്കടക്കെതിരായ സമരത്തിെൻറ പേരിൽ ജയിലിലടക്കപ്പെട്ട പ്രസന്ന എന്ന സ്ത്രീയുടെ പരോളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് എൻ. കൃബാകരൻ, ജസ്റ്റിസ് വി. പാർഥിപൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിെൻറ നിരീക്ഷണം.
മാതാവിെൻറ മരണാനന്തര ചടങ്ങുകളിൽ പെങ്കടുക്കാൻ പ്രസന്നക്ക് പരോൾ അനുവദിച്ച കോടതി, വിഷയത്തിെൻറ അടിയന്തര സ്വഭാവം പരിഗണിച്ച് ഉത്തരവ് ഫോൺ വഴി ജയിൽ അധികൃതരെ അറിയിക്കാൻ സർക്കാർ അഭിഭാഷകനോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.