മദ്റസയുടെ മതിൽ തകർത്ത സംഭവം: ഒരാൾ അറസ്റ്റിൽ
text_fieldsബന്ദ: യു.പിയിലെ ഫത്തേപൂർ ജില്ലയിൽ മദ്റസക്കു നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ അറസ് റ്റിൽ. രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ബിന്ദ്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെഹ്ത ഗ്രാമത്തിലാണ് സംഭവമുണ്ടായത്. മദ്റസ ആക്രമിച്ച ഒരുപറ്റം പേർ അതിെൻറ ചുറ്റുമതിൽ തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തുനിന്ന് ബീഫ് പിടിച്ചെടുത്തുവെന്ന കിംവദന്തിക്കു പിന്നാലെയാണ് ചൊവ്വാഴ്ച ആക്രമണമുണ്ടായത്.
ആക്രമണം നടന്നിട്ടും പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായ നിഷ്ക്രിയത്വം വ്യക്തമായതിനെ തുടർന്നാണ് സ്റ്റേഷൻ ഹൗസ് ഓഫിസർ തേജ് ബഹാദൂർ സിങ്, ഔട്ട് പോസ്റ്റ് ഇൻ ചാർജായ സബ് ഇൻസ്പെക്ടർ ഉമേഷ് പട്ടേൽ എന്നിവരെ സസ്പെൻഡ് ചെയ്തതെന്ന് എസ്.പി രമേശ് പറഞ്ഞു. 60 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിൽ ഒരാളെയാണ് അറസ്റ്റ് ചെയ്തത്.
ബീഫാണ് പിടിച്ചതെന്ന അഭ്യൂഹം പടർന്നതിനെ തുടർന്ന് മാംസത്തിെൻറ സാമ്പിൾ പരിശോധനക്കയച്ചിരിക്കുകയാണെന്നും മുൻകരുതലെന്ന നിലയിൽ പ്രദേശത്ത് പൊലീസിനെയും സായുധസേന വിഭാഗത്തെയും വിന്യസിച്ചതായും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.