ജയ് ശ്രീരാം വിളിക്കാൻ ആവശ്യപ്പെട്ട് മദ്റസ അധ്യാപകന് മർദനം
text_fieldsകൊൽക്കത്ത: നഗരഹൃദയത്തിലൂടെ ലോക്കൽ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന മദ്റസ അ ധ്യാപകനെ ജയ് ശ്രീരാം വിളിക്കാനാവശ്യപ്പെട്ട് ഒരുസംഘം ആക്രമിച്ചു.
കാനിങ്ങിൽനിന ്ന് ഹൂഗ്ലിയിേലക്ക് ട്രെയിനിൽ സഞ്ചരിക്കവേയാണ് മുഹമ്മദ് ഷാറൂഖ് ഹൽദാർ എന്ന ഇരുപതുകാരനെ തൊപ്പിവെച്ചതിനും താടി വളർത്തിയതിനും ഒരുകൂട്ടം ആളുകൾ കളിയാക്കുകയും ആക്രമിക്കുകയും ചെയ്തത്.
‘കാനിങ്ങിൽനിന്ന് ഹൂഗ്ലിയിലെ മദ്റസയിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ. ധകൂരിയയിലെത്തിയപ്പോൾ കുറേ ആളുകൾ മതപരമായ മുദ്രാവാക്യങ്ങളുയർത്തി ട്രെയിനിൽ കയറി. ഹിന്ദു സംഹിതി പ്രവർത്തകരാണ് അവരെന്നും ഏതോ റാലിക്കുപോവുകയാണെന്നും തോന്നി. ട്രെയിൻ ബല്ലിഗഞ്ചിലെത്തിയ സമയത്ത്, കമ്പാർട്െമൻറിൽ തൊപ്പിയും താടിയും വെച്ചവരെ അവർ പീഡിപ്പിക്കാൻ തുടങ്ങി. തൊപ്പിയണിയുന്നതും താടിവെക്കുന്നതും എന്തുകൊണ്ടാണെന്ന് അവർ എന്നോട് ചോദിച്ചു.
ജയ് ശ്രീരാം വിളിക്കാൻ പറഞ്ഞു. അതിനൊന്നും ഞാൻ മറുപടി പറയാതിരുന്നതോടെ അവർ എന്നെ ആക്രമിക്കാൻ തുടങ്ങി. ഈ സമയത്ത് ട്രെയിൻ പാർക് സർകസിലെത്തിയിരുന്നു. അവർ എന്നെ വലിച്ച് െട്രയിനിന് പുറത്താക്കി. പ്രദേശവാസികളിൽ ചിലരാണ് അപ്പോൾ രക്ഷക്കെത്തിയത്. തുടർന്ന് തോപ്സിയ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ, ഇതുവരെയായിട്ടും പ്രതികളെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ല.’ -ഷാറൂഖ് ഹൽദാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.