യോഗിയുടെ ഉത്തരവ് ലംഘിച്ചു; മദ്രസകളിൽ ദേശീയഗാനം ആലപിച്ചില്ല
text_fieldsലക്നോ: യു.പിയിലെ മദ്രസകളിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനത്തിന് േദശീയഗാനം ആലപിക്കണെമന്നും ആഘോഷം വിഡിയോയിൽ ചിത്രീകരിക്കണമെന്നുമുള്ള സർക്കാർ ശാസന പല മദ്രസകളും നടപ്പാക്കിയില്ല.
സംസ്ഥാനത്തെ ഏറ്റവു വലിയ മദ്രസാകേന്ദ്രങ്ങളായ കാൺപൂർ, മിററ്റ്, ബറേലി എന്നിവിടങ്ങളിൽ വിദ്യാർഥികൾ ‘ജനഗണമന’ക്ക് പകരം മുഹമ്മദ് ഇഖ്ബാൽ രചിച്ച ദേശഭക്തി ഗാനം ‘സാരെ ജഹാംസെ അഛാ’യാണ് ആലപിച്ചത്. തങ്ങളുടെ േദശസ്നേഹത്തിന് തെളിവു നൽകേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് പരിപാടികൾ വിഡിയോയിൽ പകർത്തിയതുമില്ല.
കുട്ടികൾ സാധാരണപോലെ പതാക ഉയർത്തി. എല്ലാതവണത്തേതും പോലെ ഇത്തവണയും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആഘോഷം ചിത്രീകരിക്കണമെന്ന സർക്കാർ ആവശ്യം തങ്ങളുടെ ദേശസ്നേഹം പരീക്ഷിക്കലാണ്. അത് തെറ്റായ നടപടിയാണെന്ന് സുന്നി ഉലമ കൗൺസിൽ കൺവീനർ ഹാജി മുഹമ്മദ് സലീഹ് പറഞ്ഞു.
എട്ടുമണിക്ക് പതാക ഉയർത്തണമെന്നും പരിപാടികൾ നിർബന്ധമായും ചിത്രീകരിക്കണമെന്നുമായിരുന്നു യോഗി സർക്കാറിെൻറ ഉത്തരവ്. അടുത്തതവണ കുറേക്കൂടി നന്നായി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കാൻ ദൃശ്യങ്ങൾ സഹായിക്കുെമന്നായിരുന്നു സർക്കാർ വാദം.
സംസ്ഥാനത്തെ 16,000 മദ്രസകൾ ഉത്തരവ് അനുസരിച്ചിട്ടില്ല. പല പ്രമുഖ പുരോഹിതൻമാരും ഉത്തരവിനെതിരെ പരസ്യമായി തെന്ന രംഗെത്തത്തുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലീംകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. സംസ്ഥാനത്തെ മദ്രസകളിൽ 600 എണ്ണം സർക്കാർ സഹായത്തിൽ പ്രവർത്തിക്കുന്നവയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.