പ്രതിഷേധിച്ചാൽ നടപടി; വിദ്യാർഥികൾക്ക് മദ്രാസ് ഐ.ഐ.ടിയുടെ താക്കീത്
text_fieldsചെന്നൈ: മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി പ്രതിഷേധിക്കുന്നത് െഎ.െഎ.ടിയുടെ മഹത്തായ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്ന് ഡീൻ (സ്റ്റുഡൻറ്സ്) ശിവകുമാർ എം. ശ്രീനിവാസൻ അറിയിച്ചു. മുന്നറിയിപ്പ് അവഗണിച്ച് സമരത്തിനിറങ്ങിയാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത് ഒഴിവാക്കണമെന്നും കാമ്പസിനകത്ത് ചർച്ചകൾ സംഘടിപ്പിക്കുന്നതിന് തടസ്സമില്ലെന്നും പ്രതിഷേധം നടത്തുന്നതിനു മുമ്പ് അനുമതി വാങ്ങണമെന്നും ഡീൻ ഡിസം. 19ന് െഎ.െഎ.ടിയിലെ അംഗീകൃത വിദ്യാർഥി കൂട്ടായ്മകൾക്കയച്ച മെയിലിൽ വ്യക്തമാക്കി.
എന്നാൽ, ഡീനിെൻറ മുന്നറിയിപ്പ് വിദ്യാർഥികൾ തള്ളി. ഡീനിനെതിരെ കൂട്ട ഇ-മെയിൽ അയച്ചാണ് ഇതിനെതിരെ വിദ്യാർഥികൾ പ്രതികരിച്ചത്. പൗരസ്വാതന്ത്ര്യം തടയുന്നത് ഭരണഘടനാ ലംഘനമാണെന്നും സമാധാനപരമായാണ് സമരം നടത്തുന്നതെന്നും ഇവർ മെയിലിൽ വ്യക്തമാക്കി. അക്രമത്തിെൻറ പാത സ്വീകരിച്ചിട്ടില്ല. ആരെയും പ്രകോപിപ്പിക്കുന്നുമില്ല. വിയോജിപ്പുകൾ പ്രകടിപ്പിക്കുേമ്പാൾ ഉണ്ടാവുന്ന അസഹിഷ്ണുതയാണ് ഇത്തരം മുന്നറിയിപ്പുകൾക്കു പിന്നിൽ. പ്രതിഷേധിക്കുന്നതിനു മുമ്പ് അനുമതി തേടണമെന്ന് പറയുന്നത് അപ്രായോഗികമാണ്. െഎ.െഎ.ടി അധികൃതർക്കെതിരെ പ്രതിഷേധിക്കേണ്ടിവരുേമ്പാൾ ആരോടാണ് അനുമതി തേടേണ്ടത്.
2017ൽ സമാധാനപരമായി നടന്ന ബീഫ് ഫെസ്റ്റിെൻറ പേരിൽ ഗവേഷണ വിദ്യാർഥിയായ ആർ. സൂരജിനെ ഒരുവിഭാഗം വലതുപക്ഷ ഗുണ്ടാസംഘം ആക്രമിച്ചപ്പോൾ െഎ.െഎ.ടി അധികൃതർ മൗനംപാലിച്ചതിനെയും വിദ്യാർഥികൾ മറുപടി മെയിലിൽ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.