അംഗീകാരമില്ലാത്ത മദ്റസകളുടെ കണക്കെടുക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ അംഗീകാരമില്ലാത്ത മദ്റസകളുടെ വിവരശേഖരണം നടത്താൻ കേന്ദ്ര സർക്കാർ. ദേശീയതല മദ്റസ ബോർഡ് രൂപവത്കരിക്കാനും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ നിരീക്ഷണ സമിതി (എൻ.സി.എം.ഇ) യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാനും അംഗീകാരത്തിന് വ്യവസ്ഥകളുണ്ടാക്കാനുമാണത്രെ ബോർഡ് രൂപവത്കരണം. മനുഷ്യവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേകറിെൻറ അധ്യക്ഷതയിലായിരുന്നു യോഗം.
രാജ്യത്തെ മദ്റസകളിൽ 20 ശതമാനം മാത്രമാണ് രജിസ്റ്റർ ചെയ്തവയെന്നും 80 ശതമാനവും അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതാണെന്നും സമിതി അംഗം അഫ്സർ ശംസി പറഞ്ഞു. രജിസ്റ്റർ ചെയ്ത മദ്റസകളുടെ വിവരങ്ങൾ മാത്രമാണ് സർക്കാറിെൻറ പക്കലുള്ളത്. എല്ലാ മദ്റസകളും രജിസ്റ്റർ ചെയ്യുേമ്പാൾ മാത്രമേ കൃത്യമായ ചിത്രം ലഭ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില സംസ്ഥാനങ്ങളിൽ മദ്റസ ബോർഡ് നിഷ്ക്രിയമാണെന്ന് മറ്റൊരു അംഗം ജംഷിദ് ഖാൻ പറഞ്ഞു.
മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ ബോർഡ് നിലവിലില്ല. ദേശീയതലത്തിൽ ബോർഡ് ഉണ്ടാകുേമ്പാൾ അക്കാദമിക നിലവാരം ഉയർത്താനും വ്യവസ്ഥാപിതമാക്കാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്റസകൾ നൈപുണ്യ വികസന കൗൺസിലുമായി ബന്ധിപ്പിച്ച് വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകുംവിധം ബോധവത്കരണം ആവശ്യമാണെന്ന് പാനൽ അംഗം സുമൻകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.