കല്ലഴഗർ ഉത്സവത്തിന് ഭക്തരുടെ വസ്ത്രം നെയ്ത് മുസ്‌ലിം തയ്യൽക്കാർ
text_fieldsചെന്നൈ: മഥുരയിലെ പ്രശസ്തമായ കല്ലഴഗർ ചിത്തിര മഹോത്സവത്തിന് ഭക്തർക്ക് ധരിക്കാനുള്ള വസ്ത്രം നെയ്ത് മുസ്‌ലിം തയ്യൽക്കാർ. ഉത്സവത്തിനായി പ്രത്യേകം രൂപകല്പന ചെയ്ത വർണാഭമായ വസ്ത്രങ്ങൾ ധരിച്ചാണ് ഭക്തർ ഘോഷയാത്രയിൽ പങ്കെടുക്കുക. തലമുറകളായി മഥുരയിലെ മുസ്‌ലിം തയ്യൽക്കാരാണ് കല്ലഴഗർ ഭക്തർക്കുളള വസ്ത്രങ്ങൾ നെയ്യുന്നത്.
''ഞങ്ങൾ മൂന്ന് വർഷമായിട്ട് ഈ ജോലി ചെയ്യുന്നവരാണ്. ജോലി ചെയ്യുമ്പോൾ മതമോ ജാതിയോ നോക്കാറില്ല. ഒരുപാടിഷ്ടത്തോടെയാണ് ഭക്ത ജനങ്ങൾക്കുള്ള വസ്ത്രം നെയ്യുന്നത്'' -തയ്യൽക്കാരനായ അമീർജാൻ പറഞ്ഞു.
മീനാക്ഷി ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന് ശേഷമാണ് അളഗർകോവിലിലെ കല്ലഴഗർ ക്ഷേത്രത്തിൽ ചിത്തിര ഉത്സവം നടത്തുക. ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന കല്ലഴഗർ മഹോത്സവം ഏപ്രിൽ 16 നാണ് അരങ്ങേറുക. ത്സവത്തിന്‍റെ കൊടിയേറ്റം ഏപ്രിൽ അഞ്ചിന് നടത്തും.
കോവിഡാനന്തരം രണ്ടു വർഷത്തോളം ഉത്സവം നടക്കാതിരുന്നതിനാൽ വൻ ജനസന്നാഹത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് മഥുരയിൽ പൂജാസാധനങ്ങളും പ്രത്യേക വസ്ത്രങ്ങളും വിൽക്കുന്ന കച്ചവടക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.