മധുര- തേനി പ്രതിദിന ട്രെയിൻ സർവിസ് മേയ് 27 മുതൽ
text_fieldsചെന്നൈ: മധുര- തേനി റൂട്ടിൽ മേയ് 27 മുതൽ പ്രതിദിന ട്രെയിൻ സർവിസ് തുടങ്ങുമെന്ന് ദക്ഷിണ റെയിൽവേ. മധുര - ബോഡിനായ്ക്കന്നൂർ മീറ്റർഗേജ് പാത 450 കോടി ചെലവിൽ ബ്രോഡ്ഗേജാക്കി മാറ്റുന്നതിനായി 2011ലാണ് ഈ റൂട്ടിൽ ട്രെയിൻ സർവിസ് നിർത്തിവെച്ചത്. കഴിഞ്ഞ ദിവസം ഇതിന്‍റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
12 ബോഗികളടങ്ങിയ ട്രെയിൻ മധുരയിൽ നിന്ന് രാവിലെ എട്ടരക്ക് പുറപ്പെട്ട് വടപഴുഞ്ചി, ഉസിലംപട്ടി, ആണ്ടിപട്ടി സ്റ്റേഷനുകളിലൂടെ രാവിലെ 9.35ന് എത്തിച്ചേരും. പിന്നീട് വൈകീട്ട് 6.15ന് തേനിയിൽ നിന്ന് പുറപ്പെട്ട് മധുരയിൽ രാത്രി 7.35ന് എത്തിച്ചേരും. അൺ റിസർവ്ഡ് ട്രെയിനായാണ് സർവിസ് നടത്തുക. മേയ് 26ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.