സംവരണം: പുണെയിൽ മുസ്ലിം വനിതകളുടെ ‘മഹാ മൂക് മോർച്ച’
text_fieldsമുംബൈ: സംവരണം ആവശ്യപ്പെട്ട് പുണെയിൽ മുസ്ലിം വനിതകളുടെ ‘മഹാമൂക് മോർച്ച’. സംവരണത്തിനായി രണ്ട് വർഷം മുമ്പ് മറാത്ത സമുദായക്കാർ നടത്തിയ ‘മറാത്ത ക്രാന്തി മോർച്ച’ മാതൃകയിലാണ് മുസ്ലിം വനിതകളുടെ മോർച്ച. സംവരണം, ആൾക്കൂട്ട ആക്രമണത്തിെനതിരെ നിയമം കൊണ്ടുവരുക, മുത്തലാഖ് ബില്ലിലൂടെ ശരീഅത്തിൽ കൈകടത്താതിരിക്കുക, മസ്ജിദ് നിർമാണത്തിന് താമസംവിനാ അനുമതി നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
ഞായറാഴ്ച മോർച്ചയിൽ ആയിരങ്ങൾ പങ്കെടുത്തു. വരും ദിവസങ്ങളിൽ സംസ്ഥാനത്തിെൻറ മറ്റു ഭാഗങ്ങളിലേക്ക് മോർച്ച വ്യാപിപ്പിക്കാനാണ് നീക്കം. വിവിധ മത സംഘടനകളുടെ നേതാക്കൾ ചേർന്ന സമിതിയാണ് സമരമുറകൾ തീരുമാനിക്കുന്നത്. എന്നാൽ, സ്ത്രീകൾ അണിനിരക്കുന്ന മോർച്ചകൾക്ക് ഒരു നേതാവുണ്ടാകില്ല. ‘മറാത്ത ക്രാന്തി മോർച്ച’യും ഇതേവിധത്തിലായിരുന്നു.
മുൻ കോൺഗ്രസ്-എൻ.സി.പി സർക്കാർ തൊഴിലിലും വിദ്യാഭ്യാസത്തിലും മറാത്തകൾക്ക് 16 ശതമാനവും മുസ്ലിംകൾക്ക് അഞ്ചു ശതമാനവും സംവരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, മുസ്ലിംകൾക്ക് വിദ്യാഭ്യാസത്തിന് അഞ്ച് ശതമാനം സംവരണം നിലനിർത്തി ശേഷിച്ചവ ബോംെബ ഹൈകോടതി റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.