മഹാബലിപുരത്തെ ഉരുളൻപാറ കാണാൻ 40 രൂപ ടിക്കറ്റ്
text_fieldsചെന്നൈ: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്ദർശിച് ച മഹാബലിപുരത്തെ ഭീമൻ ഉരുളൻ പാറ(വെണ്ണക്കല്ല്) കാണാൻ പുരാവസ്തു വകുപ്പ് ശനിയാഴ്ച മുതൽ പ്രവേശന ഫീസ് ഏർപ്പെടുത്തി.
ടിക്കറ്റിന് 40 രൂപയാണ് ചാർജ്. വിദേശ വിനോദ സഞ്ചാരികൾക്ക് 600 രൂപയും. ഇതേവരെ കടൽക്കര ക്ഷേത്രം, അർജുൻ തപസ് എന്നീ പുരാതന ചിഹ്നങ്ങൾ കാണാൻ മാത്രമാണ് പ്രവേശന ഫീസ് ഇൗടാക്കിയിരുന്നത്. ഉരുളൻ പാറക്കല്ല് കാണാൻ ടിക്കറ്റ് ഏർപ്പെടുത്തിയിരുന്നില്ല.
നിലവിൽ 40 രൂപയുടെ ടിക്കറ്റെടുത്താൽ മൂന്നിടങ്ങളും സന്ദർശിക്കാൻ അനുമതി നൽകും. ഉച്ചകോടിക്കുശേഷം രാജ്യത്തിനകത്തും പുറത്തുനിന്നുമായി പ്രതിദിനം നൂറുകണക്കിനാളുകളാണ് മഹാബലിപുരത്ത് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.