മഹബൂബയെ ഇ.ഡി ചോദ്യം ചെയ്തത് അഞ്ചു മണിക്കൂറിലേറെ; നിശ്ശബ്ദയാക്കാനുള്ള ശ്രമമെന്ന്
text_fieldsശ്രീനഗർ: ബി.ജെ.പി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുകയാണെന്ന് കശ്മീരിലെ പി.ഡി.പി പ്രസിഡൻറ് മഹ്ബൂബ മുഫ്തി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വ്യാഴാഴ്ച അഞ്ചു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനു തൊട്ടുപിന്നാലെയാണ് മഹബൂബയുടെ പ്രതികരണം. വിയോജിപ്പിനെ ഈ രാജ്യത്ത് കുറ്റകൃത്യവത്കരിക്കുകയാണ്. പ്രതിപക്ഷത്തിെൻറ വായടപ്പിക്കാൻ എൻ.ഐ.എ, സി.ബി.ഐ, ഇ.ഡി എന്നിവയെെയല്ലാം തന്ത്രപരമായി ദുരുപയോഗം ചെയ്യുന്നു. സർക്കാറിനെ എതിർക്കുന്നവരെ കള്ളപ്പണം വെളുപ്പിക്കൽ, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വേട്ടയാടുകയാണ്. ചോദ്യം ചെയ്യലിനായി രാജ്ഭാഗിലെ ഇ.ഡി ഓഫിസിലെത്തിയ മഹബൂബ അതുകഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. ഭരണഘടന അനുസരിച്ചല്ല, ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ അജണ്ട അനുസരിച്ചാണ് ഈ രാജ്യം പ്രവർത്തിക്കുന്നതെന്നും അവർ വിമർശിച്ചു.
അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹ്റ മേഖലയിലെ തെൻറ പൈതൃക സ്വത്തിെൻറ വിൽപനയെക്കുറിച്ചും മുഖ്യമന്ത്രിമാരുടെ വിവേചനാധികാരമുള്ള ഫണ്ടിെൻറ ഉപയോഗത്തെക്കുറിച്ചുമാണ് തന്നോട് ഇ.ഡി ചോദിച്ചത്. താനൊന്നിനെയും ഭയക്കുന്നില്ലെന്നും തെൻറ കൈകൾ ശുദ്ധമാണെന്നും അവർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.