കർഷക രോഷം തടയാൻ രാമക്ഷേത്രം– യോഗേന്ദ്ര യാദവ്
text_fieldsന്യൂഡൽഹി: കർഷക സമരത്തോടെ രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങൾ അടുത്ത പൊതുതെരഞ്ഞെ ടുപ്പിലെ പ്രധാന അജണ്ടയാകുന്നത് തടയുന്നതിനാണ് രാമക്ഷേത്രവുമായി ഡൽഹി രാംലീല മ ൈതാനിയിൽ റാലി സംഘടിപ്പിച്ചതെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. രാജ്യത്തിെൻറ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രചാരണത്തിന് സ്വരാജ് അഭിയാൻ തുടക്കമിടുന്നുവെന്നും യാദവ് പറഞ്ഞു.
ഇന്ത്യൻ സിറ്റിസൺസ് ആക്ഷൻ ഫോർ നേഷൻ 2019 (ഐ കാൻ 19) എന്ന പേരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുകയാണ് സ്വരാജ് അഭിയാൻ എന്ന് യാദവ് തുടർന്നു. കർഷക സമരം രാജ്യം കണ്ടു. സക്രിയമായ അജണ്ട കർഷകർ സെറ്റ് ചെയ്തു. അവർ സർക്കാറിനോട് ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് രാംലീലയിൽ കണ്ടത്. കഴിഞ്ഞ നാലര വർഷത്തിനിടയിൽ ആദ്യമായാണ് കർഷകരും യുവാക്കളും സർക്കാറിനെതിരെ സമരരംഗത്തിറങ്ങുന്നത്. ആ ശബ്ദം അടിച്ചമർത്തുന്നതിനാണ് ‘ക്ഷേത്രം അവിടെ തെന്നയുണ്ടാക്കും’ എന്ന് പറഞ്ഞ് രംഗത്തുവന്നത്- അദ്ദേഹം പറഞ്ഞു. . രാഷ്ട്രീയ വക്താവ് അനുപം, വർക്കിങ് പ്രസിഡൻറ് പ്രഫ അജിത് ഝാ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.