വെള്ളത്തിൽ കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസിലെ മുഴുവൻ യാത്രികരെയും പുറത്തെത്തിച്ചു
text_fieldsമുംബൈ: കനത്ത മഴ തുടരുന്ന മുംബൈയിലെ ബദലാപൂരിൽ റെയിൽപാളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രാക്കിൽ കുടുങ്ങിയ മഹ ാലക്ഷ്മി എക്സ്പ്രസിലെ മുഴുവൻ യാത്രികരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. കോലാപൂരിൽ നിന്ന് മുംബൈയിലേക്ക ് പോവുകയായിരുന്ന ട്രെയിനാണ് ശനിയാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ ട്രാക്കിൽ കുടുങ്ങിയത്.
900 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. യാത്രക്കാർക്കായി ഭക്ഷണം, വെള്ളം എന്നിവ റെയിൽവേ ഒരുക്കിയിരുന്നു. രക്ഷപ്പെടുത്തിയവരിൽ ഒമ്പത്ഗർഭിണികളുമുണ്ട്. ഒരു ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെ 37 ഡോക്ടർമാരടങ്ങുന്ന സംഘവും ഒരു ആംബുലൻസും സ്ഥലത്തെത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേന, എയർഫോഴ്സ്, നാവികസേന എന്നിവരുടെ സഹായത്തോടെയാണ് ഹെലികോപ്ടറുകളും ബോട്ടുകളും ഉപയോഗിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
രക്ഷപ്പെടുത്തിയ യാത്രക്കാരെ സുരക്ഷിതമായ സ്ഥലത്തെത്തിച്ചതായി റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫിസർ അറിയിച്ചു. ഇവർക്ക് ഇനിയുള്ള യാത്രക്കായി കോലാപൂരിൽ നിന്ന് മുംബൈ കല്യാണിലേക്ക് 19 കോച്ചുകളുള്ള പ്രത്യേക ട്രെയിൻ പുറപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.