Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ 434...

മഹാരാഷ്​ട്രയിൽ 434 പൊലീസുകാർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
Maharashtra police
cancel
camera_altBCCL

മുംബൈ: മഹാരാഷ്​ട്രയിൽ 434 പൊലീസുകാർക്ക്​ കൂടി കോവിഡ് സ്​ഥിരീകരിച്ചു​. 24 മണിക്കൂറിനിടെ നാലു പൊലീസുകാർ കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തു.

ഇതോടെ സംസ്​ഥാനത്ത്​ 20,801പൊലീസുകാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 3883 പേരാണ്​ ചികിത്സയിലുള്ളത്​. 16706 പേർ രോഗമുക്തി നേടി. സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ 212 പൊലീസുകാർ മരിച്ചതായും മഹാരാഷ്​ട്ര​ പൊലീസ്​ അറിയിച്ചു.

മഹാരാഷ്​ട്രയിൽ വ്യാഴാഴ്​ച 24,619 കേസുകൾ കൂടി പുതുതായി റിപ്പോർട്ട്​ ചെയ്​തു. 398 മരണം കൂടി റിപ്പോർട്ട്​ ചെയ്​തതോടെ 31,351മരണവും സ്​ഥിരീകരിച്ചു. 8,12,354 പേർ രോഗമുക്തി നേടി. 3,01,752 പേർ ചികിത്സയിൽ കഴിയുന്നു. മുംബൈയിൽ 2389 പേർക്കാണ്​ പുതുതായി രോഗബാധ സ്​ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraMaharashtra policeCorona virus​Covid 19
Next Story