മഹാരാഷ്ട്ര കൃഷിമന്ത്രി അന്തരിച്ചു
text_fieldsമുംബൈ: മഹാരാഷ്ട്ര കൃഷി വകുപ്പ് മന്ത്രി പാണ്ഡുരംഗ് പുന്തലിക് ഫന്ദ്കർ അന്തരിച്ചു. പ്രമേഹ രോഗിയായ ഫന്ദ്കർ അസുഖം മൂലം രണ്ട് ദിവസമായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണം.
മന്ത്രിയുടെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചവരിൽ മുൻനിരയിലായിരുന്നു ഫന്ദ്കറിെൻറ സ്ഥാനമെന്ന് പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ ഒാർമിച്ചു. മഹാരാഷ്ട്രയിൽ ബി.ജെ.പിയെ വളർത്തുന്നതിൽ മുഖ്യപങ്കു വഹിച്ചയാളാണ് ഫന്ദ്കറെന്നും പ്രധാനമന്ത്രി പറഞ്ഞു.
Saddened by the demise of Maharashtra’s Agriculture Minister Shri Pandurang Fundkar. He made an invaluable contribution towards building the BJP in Maharashtra. He was also at the forefront of serving the farmers of the state. My thoughts are with his family and supporters.
— Narendra Modi (@narendramodi) May 31, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.