തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ അറസ്റ്റിലായത് സ്ഫോടന ആസൂത്രണത്തിനിടെ
text_fieldsമുംബൈ: സനാതന്‍ സൻസ്ത അനുഭാവികള്‍ അറസ്റ്റിലായത് മഹാരാഷ്ട്രയില്‍ സ്ഫോടനപരമ്പര ആസൂത്രണം ചെയ്യുന്നതിനിടെയെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്). വ്യാഴം, വെള്ളി ദിവസങ്ങളിലായി മുംബൈക്ക് അടുത്ത് നല്ലസൊപാരയില്നിന്ന് വൈഭവ് റാവുത്ത് (40), ശരദ് കലസ്കര്‍ (25), പുണെയില്‍നിന്ന് സുധന്‍വ ഗോന്ധാല്ക്കര് (39) എന്നിവരെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്ത്. മുംബൈ, പുണെ, സതാര, കൊലാപൂര്‍ എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുകയും അതിന് ആവശ്യമായ നാടന്‍ ബോംബുകള്‍ തയാറാക്കുകയും ചെയ്യുന്നതിനിടെയാണ് അറസ്റ്റെന്ന് എ.ടി.എസ് വൃത്തങ്ങള്‍ പറഞ്ഞു.
വൈഭവ് റാവുത്തിെൻറ വീട്ടില്‍നിന്ന് എട്ട് നാടന്‍ ബോംബുകളും ഷോപ്പില്‍നിന്ന് 12 നാടന്‍ ബോംബുകളും ജലാറ്റിന്‍ സ്റ്റിക്കുകളും വെടിമരുന്നും അടക്കം ബോംബ് നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കളും ശരദ് കലസ്കറുടെ വാടകവീട്ടില്‍നിന്ന് ബോംബ് നിര്‍മാണ മാപ്പും എ.ടി.എസ് കെണ്ടത്തി. കണ്ടെത്തിയ വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചതായി എ.ടി.എസ് എ.ഡി.ജി.പി അതുല്‍ചന്ദ്ര കുല്‍കര്‍ണി അറിയിച്ചു. മറ്റ് സ്ഫോടന, കൊലപാതക കേസുകളില്‍ ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വൈഭവ് റാവുത്ത് നേരത്തേ തന്നെ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവില്‍ പ്രശസ്ത പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ഹിന്ദു ജനജാഗ്രുതി സമിതി പ്രവര്ത്തകന് അമോല്‍ കാലെ, വൈഭവ് റാവുത്തിെൻറ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സ്ഫോടന ആസൂത്രണത്തെക്കുറിച്ച് വിവരം ലഭിക്കുന്നതെന്ന് എ.ടി.എസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതെക്കുറിച്ചുള്ള അന്വേഷണത്തിനിടെ സംശയാസ്പദമായ 15 സിം കാര്‍ഡുകള്‍ ശ്രദ്ധയില്‍പെട്ടു. എന്നാല്‍, ഈ സിം കാര്‍ഡുകളുടെ യഥാര്‍ഥ ഉടമകളായിരുന്നില്ല അവ ഉപയോഗിച്ചിരുന്നത്. തുടര്‍ന്നുള്ള അന്വേഷണമാണ് വൈഭവ് റാവുത്തില് എത്തിയതെന്ന് എ.ടി.എസ് വൃത്തങ്ങള്‍ പറഞ്ഞു. ഗൗരി ലങ്കേഷ് കൊലപാത കേസിന് പുറമെ, ഗോവിന്ദ പന്‍സാരെ, ഡോ. നരേന്ദ്ര ദാഭോല്‍ക്കര്‍ കൊലക്കേസുകളിലും 2009 ഗോവ് സ്ഫോടനക്കേസിലും സനാതന്‍ സൻസ്ത പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.