Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
maharashtra election
cancel
camera_alt

മ​ഹാ​രാ​ഷ്ട്ര​യി​ലെ കാ​രാ​ടി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി അ​തു​ൽ ഭോ​സ്ലെ​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന അ​ണി​ക​ൾ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ മ​ഹാ​വി​കാ​സ്​ അ​ഘാ​ഡി​യെ (എം.​വി.​എ) അ​മ്പ​രി​പ്പി​ച്ച്​ മ​ഹാ​യു​തി​യു​ടെ കു​തി​പ്പ്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ന്റെ ആ​വ​ർ​ത്ത​നം പ്ര​തീ​ക്ഷി​ച്ച എം.​വി.​എ​ക്ക്​ ക​ന​ത്ത പ്ര​ഹ​ര​മാ​ണ്​ ഫ​ലം. ‘ല​ഡ്​​കി ബ​ഹ​ൻ’ പ​ദ്ധ​തി അ​ട​ക്കം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ മ​ഹാ​യു​തി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ത​രം​ഗ​മാ​യി മാ​റി​യെ​ന്നാ​ണ്​ നി​രീ​ക്ഷ​ണം.

പാ​വ​പ്പെ​ട്ട സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 1500 രൂ​പ ന​ൽ​കു​ന്ന​താ​ണ്​ ‘ല​ഡ്കി ബ​ഹ​ൻ’ പ​ദ്ധ​തി. അ​ത്​ കു​റി​ക്കു​കൊ​ണ്ടെ​ന്ന്​ ഫ​ലം സൂ​ചി​പ്പി​ക്കു​ന്നു. അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ തു​ക 2100 ആ​യി ഉ​യ​ർ​ത്തു​മെ​ന്ന് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ വാ​ക്കും ന​ൽ​കി. മൂ​ന്നു പ​തി​റ്റാ​ണ്ടി​ന്​ ശേ​ഷം ഏ​റ്റ​വും കൂ​ടി​യ പോ​ളി​ങ്ങാ​ണ് ചൊ​വ്വാ​ഴ്ച (65ശ​ത​മാ​നം) ന​ട​ന്ന​ത്. പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച് സ്ത്രീ ​വോ​ട്ടു​ക​ളാ​ണ് കൂ​ടു​ത​ൽ.

ന​ഗ​ര​ങ്ങ​ളേ​ക്കാ​ൾ ആ​ദി​വാ​സി മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ട്ട ഗ്രാ​മ​ങ്ങ​ളി​ലാ​ണ് സ്ത്രീ ​വോ​ട്ട് കൂ​ടി​യ​ത്. ഇ​ത്​ ‘ല​ഡ്​​കി ബ​ഹ​ൻ’ പ​ദ്ധ​തി​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നാ​ണ്​​ നി​രീ​ക്ഷ​ണം. മൂ​ന്ന്​ മാ​സ​മാ​യി തു​ക സ്ത്രീ​ക​ൾ​ക്ക്​ ന​ൽ​കി​വ​രു​ന്നു.

സം​വ​ര​ണ​ത്തെ​ച്ചൊ​ല്ലി ഭി​ന്നി​ച്ചു​നി​ന്ന ജാ​തി, സ​മു​ദാ​യ വോ​ട്ട് ബാ​ങ്കു​ക​ളെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ലൂ​ടെ സ്വാ​ധീ​നി​ക്കാ​ൻ ബി.​ജെ.​പി​ക്ക്​ ക​ഴി​ഞ്ഞെ​ന്നും ക​രു​തു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ‘എ​ക്​ ഹേ ​തോ സേ​ഫ്​ ഹേ’ (​ഒ​ന്നി​ച്ചു നി​ന്നാ​ൽ സു​ര​ക്ഷി​ത​ർ), യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്റെ ‘ബാ​ട്ടേ​ൻ​ഗെ തോ ​കാ​ട്ടേ​ൻ​ഗെ’ (ഭി​ന്നി​ച്ചു​നി​ന്നാ​ൽ നി​ലം​പ​രി​ശാ​ക്ക​പ്പെ​ടും) എ​ന്നി​വ​യാ​യി​രു​ന്നു അ​വ. അ​ജി​ത്​ പ​വാ​ർ പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മ​ണ്ഡ​ല​ത്തി​ലെ ജാ​തി സ​മ​വാ​ക്യ​ങ്ങ​ൾ നോ​ക്കി​യാ​ണ്​ ശ​ര​ദ്​ പ​വാ​ർ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യ​ത്. ഇ​ത്​ പ​രാ​ജ​യ​പ്പെ​ട്ടു. ഒ​പ്പം മ​റാ​ത്ത​ക​ൾ ശ​ക്​​ത​മാ​യ മ​റാ​ത്ത്​​വാ​ഡ, പ​ശ്​​ചി​മ മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഹാ​യു​തി​ക്കാ​ണ്​ നേ​ട്ടം. ഇ​ത്​ ര​ണ്ടും ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ജ​യി​ച്ച​തി​ന്റെ സൂ​ച​ന​യാ​യി കാ​ണു​ന്നു.

ബി.​ജെ.​പി​ക്കു​വേ​ണ്ടി ഇ​ത്ത​വ​ണ ആ​ർ.​എ​സ്.​എ​സ് തു​നി​ഞ്ഞി​റ​ങ്ങി​യ​ത്​ പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ആ​ർ.​എ​സ്.​എ​സ്​ സം​ഘ​ട​ന​ക​ൾ വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി​യാ​ണ്​ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്.

ഗ്രാ​മ​ങ്ങ​ളി​ൽ സ്ത്രീ ​പോ​ളി​ങ്​ കൂ​ടി​യ​തും ആ​ദി​വാ​സി, ദ​ലി​ത്​ വോ​ട്ടു​ക​ൾ മ​ഹാ​യു​തി​ക്ക്​ അ​നു​കൂ​ല​മാ​യ​തും ആ​ർ.​എ​സ്.​എ​സി​ന്റെ ശ്ര​മ​ഫ​ല​മാ​യാ​ണെ​ന്ന്​​ പ​റ​യ​പ്പെ​ടു​ന്നു. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ.​എ​സ്.​എ​സി​ന്റെ പി​ന്തു​ണ ബി.​ജെ.​പി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. വി​ദ​ർ​ഭ​യി​ൽ അ​ട​ക്കം ബി.​ജെ.​പി പി​ന്നി​ലാ​വു​ക​യും ചെ​യ്തു. സം​ഘ​ട​ന​യു​ടെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ സ​മ​യ​ത്ത്​ ബി.​ജെ.​പി മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ധി​കാ​ര​ത്തി​ലു​ണ്ടാ​കേ​ണ്ട​ത്​ ആ​ർ.​എ​സ്.​എ​സി​ന്റെ ആ​വ​ശ്യം​കൂ​ടി​യാ​ണ്.

ജാ​തി സെ​ൻ​സ​സ്, മൊ​ത്ത സം​വ​ര​ണ പ​രി​ധി 50 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ഉ​യ​ർ​ത്തും, ഭ​ര​ണ​ഘ​ട​ന​യു​ടെ സം​ര​ക്ഷ​ണം തു​ട​ങ്ങി​യ​വ​ക്കൊ​പ്പം പാ​വ​പ്പെ​ട്ട സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 3000 രൂ​പ എം.​വി.​എ​യും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, അ​ത്​ ഏ​ശി​യി​ല്ല. എം.​വി.​എ​യി​ൽ കോ​ൺ​ഗ്ര​സി​നാ​ണ്​ ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​യ​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി പൃ​ഥ്വി​രാ​ജ്​ ച​വാ​ൻ, ബാ​ല​സാ​ഹെ​ബ്​ തോ​റാ​ട്ട്, യ​ശോ​മ​തി ഠാ​ക്കൂ​ർ തു​ട​ങ്ങി പ്ര​മു​ഖ​ർ പ​രാ​ജ​യ​പ്പെ​ട്ടു. എം.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ നാ​ന പ​ടോ​ലെ 155 വോ​ട്ടി​നാ​ണ്​ ജ​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maha Vikas AghadiMahayutiMaharashtra Assembly Election 2024
News Summary - Maharashtra Assembly Election 2024
Next Story