പിന്നാക്ക വിഭാഗങ്ങളുടെ ജാതി തിരിച്ച സെൻസസ് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നിയമസഭ പ്രമേയം
text_fieldsമുംബൈ: പിന്നാക്ക വിഭാഗങ്ങളുടെ ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യ പ്പെടുന്ന പ്രമേയം മഹാരാഷ്ട്ര നിയമസഭ ഐക്യകണ്ഠേന പാസ്സാക്കി.
വികസനത്തിൻെറ ഗുണഫലങ്ങൾ ഒ.ബി.സി വിഭാഗങ്ങൾക ്ക് ഉറപ്പാക്കാനാണ് അവരുടെ ജാതി തിരിച്ചുള്ള ജനസംഖ്യ കണക്കെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് പ്ര മേയത്തിൽ പറയുന്നു. സ്പീക്കർ നാനാ പട്ടോൽ സ്വമേധയാ അവതരിപ്പിച്ച പ്രമേയമാണ് ഒറ്റക്കെട്ടായി സഭ പാസാക്കിയത്. പ്രമേയം ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത ഏകദിന നിയമസഭ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
പ്രമേയത്തെ പ്രതിപക്ഷമായ ബി.ജെ.പിയും പിന്തുണച്ചു. സംവരണം ഏർപ്പെടുത്തി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതിൻെറ ഗുണഫലങ്ങൾ ലഭ്യമാകാത്ത നിരവധി പട്ടിക ജാതി / പട്ടിക വർഗ വിഭാഗങ്ങൾ ഉണ്ടെന്നും പല പിന്നാക്ക വിഭാഗങ്ങൾക്കും പാർലമെൻറിലോ നിയമസഭകളിലോ പ്രതിനിധ്യമില്ലെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അഭിപ്രായപ്പെട്ടു.
അടുത്ത മാസം ആദ്യ നടക്കുന്ന ബജറ്റ് സമ്മേളനത്തിനു മുമ്പായി ഈ വിഷയത്തിൽ കുടുതൽ ചർച്ച നടത്തുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.
2021 ലാണ് അടുത്ത ജനസംഖ്യ കണക്കെടുപ്പ് നടക്കേണ്ടത്. ഒ.ബി.സി വിഭാഗത്തിൻെറ ജാതി തിരിച്ചുള്ള കണക്ക് വേണമെന്ന ആവശ്യവുമായി നിരവധി നേതാക്കൾ തന്നെ വന്നു കണ്ടിരുന്നതായി സ്പീക്കർ വ്യക്തമാക്കി. ദീർഘകാലമായി ഉന്നയിക്കുന്ന ഈ ആവശ്യം എത്രയും വേഗം നടപ്പിലാക്കണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ഛഗ്ഗൻ ഭുജ്പാലും ആവശ്യപ്പെട്ടു.
മുന്നാക്ക വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള ബി.െജ.പിക്ക് എതിരെ പിന്നാക്ക വിഭാഗങ്ങളെ അണിനിരത്താനുള്ള രാഷ്ട്രീയ നീക്കത്തിൻെറ ഭാഗമായാണ് ഇങ്ങനെയൊരു പ്രമേയമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പാർലമെൻറ് പാസാക്കിയ പൗരത്വ നിയമത്തെയും സഭ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.