Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ കാർഷിക...

മഹാരാഷ്​ട്രയിൽ കാർഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ്​ പിൻവലിച്ചു

text_fields
bookmark_border
മഹാരാഷ്​ട്രയിൽ കാർഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ്​ പിൻവലിച്ചു
cancel

മുംബൈ: മഹാരാഷ്​ട്രയിൽ കാർഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ്​ സർക്കാർ പിൻവലിച്ചു. കോൺഗ്രസും ശരദ്​ പവാറി​െൻറ നാഷനൽ കോൺഗ്രസ്​ പാർട്ടിയും എതിർപ്പ്​ പ്രകടിപ്പിച്ചതിനെ തുടർന്നാണ്​ നടപടി.

മോദി സർക്കാറി​െൻറ കാർഷിക നിയമങ്ങ​ൾക്കെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ പ്രക്ഷോഭങ്ങൾക്ക്​ കോൺഗ്രസ്​ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്​തു. ശരദ്​ പവാറി​െൻറ നാഷനൽ കോ​ൺഗ്രസ്​ പാർട്ടി പാർലമെൻറിൽ കർഷക ബില്ലുകൾ പാസാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. കർഷക വിരുദ്ധം എന്നായിരുന്നു എൻ.സി.പി ബില്ലുകളെ വിശേഷിപ്പിച്ചത്​.

കഴിഞ്ഞ ആഴ്​ച മഹാരാഷ്​ട്ര ഉപമുഖ്യമ​ന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ സംസ്​ഥാന സർക്കാർ കാർഷിക നിയമങ്ങൾ നടപ്പിലാക്കില്ലെന്ന്​ വ്യക്തമാക്കിയിരുന്നു. ബുധനാഴ്​ച ചേർന്ന മന്ത്രിസഭ യോഗത്തിൽ കാർഷിക നിയമം ചർച്ചയായിരുന്നു. തുടർന്ന്​ ഉത്തരവ്​ പിൻവലിക്കാൻ തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraFarm billsFarm Laws
News Summary - Maharashtra Backtracks On Farm Laws Implementation
Next Story