മഹാരാഷ്ട്രയിൽ എൻ 95 മാസ്ക് വിൽപനക്ക് നിയന്ത്രണം
text_fieldsമുംബൈ: ഡോക്ടറുടെ കുറിപ്പില്ലാതെ എൻ 95 മാസ്ക് വിൽക്കുന്നതിന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻെറ വിലക്ക്. ഇന്ത്യയിൽ 31 പേർക്ക് കോവിഡ് 19 റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാസ്കിന് ആവശ്യക്കാർ ഏറെയായിരുന്നു. ഇതേ തുടർന്ന് മാസ്കിന് ക്ഷാമം അനുഭവപ്പെടുകയും വില കൂട്ടിവിൽക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിനെതിരെ സർക്കാരിന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി
രോഗികളല്ലാത്തവരും രോഗം ബാധിച്ച പ്രദേശങ്ങളിൽ നിന്നു എത്തുന്നവരല്ലാത്തവരും മാസ്ക് ധരിച്ച് നടക്കുന്നത് ആളുകളെ പരിഭ്രാന്തരാക്കുമെന്നും വൻതോതിൽ മാസ്ക് വാങ്ങി സൂക്ഷിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എൻ 95 മാസ്ക് വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കരിഞ്ചന്തയിൽ മാസ്ക് വിറ്റതിന് മൂന്നു മെഡിക്കൽ സ്റ്റോറുകൾ ആഗ്ര ജില്ല മജിസ്ട്രേറ്റ് പൂട്ടിച്ചിരുന്നു.
നോയിഡയിൽ രണ്ടു സ്കൂളുകൾ അടച്ചിടുകയും സ്കൂളിലെ ഒരു വിദ്യാർഥിയുടെ പിതാവിന് രോഗം സ്ഥിരീകരിക്കും ചെയ്തതോടെ ഇവിടെ വൻതോതിൽ ആളുകൾ മാസ്ക് വാങ്ങി സൂക്ഷിച്ചിരുന്നു. മാസ്ക് പൂഴ്ത്തിവെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.