Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 10:02 AM IST Updated On
date_range 25 Jan 2022 10:02 AM ISTവാഹനാപകടം; ബി.ജെ.പി എം.എൽ.എയുടെ മകൻ ഉൾപ്പെടെ ഏഴ് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്രയിലെ സെൽസുരയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. മരിച്ചവരിൽ ബി.ജെ.പി എം.എൽ.എയുടെ മകനും ഉൾപ്പെടും.
വാർധ സാവങ്കി മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് ഏഴുപേരും. അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥികളായ നീരജ് ചൗഹാൻ, വിവേക് നന്ദൻ, പ്രത്യുഷ് സിങ്, ശുഭം ജയ്സ്വാൾ, ആദ്യ വർഷ മെഡിക്കൽ വിദ്യാർഥികളായ ആവിഷ്കാർ രഹാങ്ഡെൽ, പവൻ ശക്തി, മെഡിക്കൽ ഇന്റേണായ നിതേഷ് സിങ് എന്നിവരാണ് മരിച്ചത്. ബി.ജെ.പി എം.എൽ.എ വിജയ് രഹാങ്ഡേലിന്റെ മകനാണ് ആവിഷ്കാർ രഹാങ്ഡേൽ.
തിങ്കളാഴ്ച രാത്രി 11.30ഓടെ ഇവർ സഞ്ചരിച്ചിരുന്ന കാർ പാലത്തിന് മുകളിൽനിന്ന് മറിയുകയായിരുന്നു. ദിയോലിയിൽനിന്ന് വാർധയിലേക്ക് പോകുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് സൂപ്രണ്ട് പ്രശാന്ത് ഹോൾക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story