'ഞാന്‍ ബി.ജെ.പി എംപിയാണ്, അതിനാൽ ഇ.ഡി എന്നെ തൊടില്ല;' വിവാദപ്രസ്താവനയുമായി മഹാരാഷ്ട എം.പി
text_fieldsമുംബൈ: ബി.ജെ.പി എം.പി ആയതിനാൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഒരിക്കലും തന്നെ തൊടില്ലെന്ന വിവാദ പരാമർശവുമായിമഹാരാഷ്ട്രയിൽ നിന്നുള്ള ബി.ജെ.പി എം പി. മഹാരാഷ്ട്രയിലെ മുതിർന്ന ബി.ജെ.പി നേതാവും സാംഗലി മണ്ഡലത്തിലെ എം.പിയുമായ സഞ്ജയ് പാട്ടീലാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത്.
പ്രതിപക്ഷ നേതാക്കളെ ഒതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇ.ഡി ഉള്‍പ്പെടെയുളള അന്വേഷണ ഏജന്‍സികളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
'ലക്ഷക്കണക്കിന് രൂപയുടെ പണമിടപാടുകൾ ഞങ്ങൾ നടത്താറുണ്ട്. എന്നാൽ ബി.ജെ.പി എം.പി ആയതിന് ശേഷം ഇ.ഡിക്ക് എന്നെ തൊടാനായിട്ടില്ല'. സഞ്ജയ് പാട്ടീൽ പറഞ്ഞു.
സമാന പ്രസ്താവനയുമായി മറ്റൊരു ബിജെപി നേതാവ് ഹര്‍ഷ്‌വര്‍ധന്‍ പാട്ടീലും മുമ്പ് രംഗത്ത് വന്നിരുന്നു. 2019 ൽ ഇതിന് സമാനമൊയൊരു പരാമർശം മറ്റൊരു ബി.ജെ.പി നേതാവായ ഹർഷവർധൻ പട്ടേലും നടത്തിയിരുന്നു. ഇപ്പോള്‍ സമാധാനമായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്നും ഇ.ഡിയുടെ അന്വേഷണങ്ങളൊന്നുമില്ലെന്നുമായിരുന്നു ഹർഷ്വർധന്‍റെ പ്രസ്താവന. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ ശേഷമായിരുന്നു ഹര്‍ഷ് വര്‍ധന്റെ വെളിപ്പെടുത്തല്‍.
'എല്ലാവരും ബി.ജെ.പിയിൽ ചേരണം എന്നാണ് എന്‍റെ അഭിപ്രായം. ബി.ജെ.പിയിൽ ചേർന്നാൽ ഒരു അന്വേഷണവും നിങ്ങൾക്കെതിരെ ഉണ്ടാവില്ല. എനിക്കിവിടെ മനസമാധാനമായി ഉറങ്ങാൻ കഴിയുന്നു'. ഹർഷവർധൻ പട്ടേൽ പറഞ്ഞു. പ്രസാതാവന വിവാദമായതോടെ പട്ടേല്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.