Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2025 8:28 AMUpdated On
date_range 24 Jan 2025 8:28 AMമഹാരാഷ്ട്രയിൽ വെടിക്കോപ്പ് നിർമാണ ഫാക്ടറിയിൽ സ്ഫോടനം; ഒരു മരണം
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ വെടിക്കോപ്പു നിർമാണ ഫാക്ടറിയിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.അഗ്നിശമന സേനയും പോലീസും പ്രാദേശിക ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി.
സ്ഫോടനം നടക്കുമ്പോൾ ഇവിടെ 14 ജീവനക്കാർ ജോലി ചെയ്തിരുന്നു. ഇതിൽ മൂന്ന് പേരെ പരിക്കുകളോടെ രക്ഷിച്ചതായും ഒരാൾ മരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവസ്ഥലത്ത് മെഡിക്കൽ ടീമിനെയും വിന്യസിച്ചിട്ടുണ്ടെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. രാവിലെ 10.30 ഓടെയാണ് സ്ഫോടനമുണ്ടായതെന്ന് ജില്ലാ കലക്ടർ സഞ്ജയ് കോൾട്ടെ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story