Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്തരിച്ച ബി.ജെ.പി...

അന്തരിച്ച ബി.ജെ.പി എം.പിയുടെ മകനെ സ്ഥാനാർഥിയാക്കി ശിവസേനയുടെ രാഷ്ട്രീയ നീക്കം

text_fields
bookmark_border
അന്തരിച്ച ബി.ജെ.പി എം.പിയുടെ മകനെ സ്ഥാനാർഥിയാക്കി ശിവസേനയുടെ രാഷ്ട്രീയ നീക്കം
cancel

മുംബൈ: മഹാരാഷ്​ട്രയിൽ വൻ രാഷ്​ട്രീയ നീക്കത്തിനൊരുങ്ങി ശിവസേന. ബി.ജെ.പി എം.പിയുടെ മരണത്തെ തുടർന്ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ മകനെ തന്നെ രംഗത്തിറക്കി ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ് ശിവസേന. 

അന്തരിച്ച എം.പി ചിന്താമൻ വൻഗയുടെ മകൻ ശ്രീനിവാസ വൻഗയാണ് ശിവസേന സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പാൽഘർ മണ്ഡലത്തിൽ നടക്കുന്ന ലോക്​സഭാ​ ഉപതെരഞ്ഞെടുപ്പിലേക്ക്​​​ ശ്രീനിവാസ നാമനിർദേശ പത്രിക നൽകാനൊരുങ്ങുകയാണ്​. ഈ മാസം 28ന് വോട്ടെടുപ്പ് നടക്കാനിരിക്കെ വ്യാഴാഴ്ച ചിന്താമണ്‍ വനഗയുടെ കുടുംബം ഒന്നാകെ ശിവസേനയില്‍ ചേര്‍ന്നു.

ബി.ജെ.പിയുമായുള്ള സഖ്യത്തിൽ നിന്നും പിന്മാറി പാർട്ടി മഹാരാഷ്​ട്രയിൽ ഒറ്റക്ക്​ മത്സരിക്കുമെന്ന്​ ജനുവരിയിൽ ​അധ്യക്ഷൻ ഉദ്ധവ്​ താക്കറെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇക്കാര്യം ശിവസേന ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ഇന്ന്​ ഉച്ചക്ക്​ശേഷം മുതിർന്ന ശിവസേന നേതാക്കന്മാരുടെയും മന്ത്രി ഏക്​നാഥ്​ ശിൻഡെയുടെയും സാന്നിധ്യത്തിൽ ശ്രീനിവാസ നാമനിർദേശ ​​​പത്രിക നൽകുമെന്ന് റിപ്പോർട്ടുണ്ട്. 

ലോക്​സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക്​ മുമ്പ്​ സംസ്ഥാനത്ത്​ പാർട്ടിയുടെ ശക്​തിയളക്കുന്നതിനുള്ള അവസരമാണ്​ ഉപതെരഞ്ഞെടുപ്പ്​. അതുകൊണ്ട്​ തന്നെ ശക്​തമായ നീക്കങ്ങളാണ്​ ശിവസേന നടത്തുന്നത്​.

സേന തങ്ങൾക്കെതിരായി മത്സരിച്ചാൽ കർണാടക തെരഞ്ഞെടുപ്പിന്​ ശേഷം തങ്ങളു​ടേതായ രീതിയിൽ അതിന്​ മറുപടി നൽകുമെന്ന്​ മുതിർന്ന ബി.ജെ.പി നേതാവ്​ ഭീഷണിമുഴക്കിയിരുന്നു. ശിവ സേനയുടെ നേതാക്കളെ മറുകണ്ടം ചാടിക്കുമെന്നും അവരുടെ നീക്കത്തിനായി കാത്തിരിക്കുകയാണെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shiv senamalayalam newsMaharashtra bypollBJP
News Summary - Maharashtra bypolls: Palghar seat ticket may widen Shiv Sena, BJP rift
Next Story