മഹാരാഷ്ട്രയിൽ ആഗസ്റ്റ് 15നകം ഷിൻഡെ മന്ത്രിസഭ വികസിപ്പിക്കും
text_fieldsമഹാരാഷ്ട്രയിൽ ആഗസ്റ്റ് 15നു മുമ്പ് 15 മന്ത്രിമാരെ ഉൾപ്പെടുത്തി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മന്ത്രിസഭ വികസിപ്പിച്ചേക്കും. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിർണായക ആഭ്യന്തര വകുപ്പ് നിലനിർത്തുമെന്നും റിപ്പോർട്ടുണ്ട്. ജൂൺ 30 ന് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നുവെങ്കിലും മറ്റ് മന്ത്രിമാരുടെ കാര്യത്തിൽ ഒന്നരമാസമായിട്ടും തീരുമാനമായിട്ടില്ല. രണ്ടംഗ മന്ത്രിസഭയെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
മന്ത്രിമാരെ തീരുമാനിക്കുന്നിൽ ഷിൻഡെയും ഫഡ്നാവിസും തമ്മിൽ തർക്കമുണ്ടെന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം. മുൻ ഉപ മുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ ആണ് മഹരാഷ്ട്ര പ്രതിപക്ഷ നേതാവ്. " പ്രതിപക്ഷ നേതാവായ അജിത് ഡാഡ അങ്ങനെയൊക്കെ പറയും. അവർ സർക്കാർ രൂപീകരിച്ചപ്പോൾ 32 ദിവസം അഞ്ചു മന്ത്രിമാരെ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം ഇപ്പോൾ സൗകര്യപൂർവം മറക്കുകയാണ്''-എന്നായിരുന്നു ആരോപണങ്ങൾക്ക് ഫഡ്നാവിസിന്റെ മറുപടി. മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഫഡ്നാവിസ് ഡൽഹിയിലെത്തിയിരുന്നു. എന്നാൽ യോഗത്തിൽ ഷിൻഡെ പങ്കെടുത്തിരുന്നില്ല.
അതിനിടെ, ഒ.ബി.സി സംവരണ വിഷയം സുപ്രീം കോടതി പരിഗണനയിലായതിനാൽ മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് വൈകിയതായി പി.ടി.ഐ റിപ്പോർട്ടിൽ പറയുന്നു. സുപ്രീം കോടതിയിൽ നിന്ന് വ്യക്തത നേടിയ ശേഷം ഒക്ടോബറിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.