'ദരിദ്രർക്ക് വിസ്കിയും ബിയറും സബ്സിഡിയിലൂടെ നൽകും'; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി സ്വതന്ത്ര സ്ഥാനാർഥി
text_fieldsമുംബൈ: മദ്യം സബ്സിഡിയിലൂടെ നൽകുമെന്ന വിചിത്ര തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി മഹാരാഷ്ട്രയിലെ സ്വതന്ത്ര സ്ഥാനാർഥി. ചന്ദ്രപൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന വനിതാ റാവത്ത് എന്ന സ്ഥാനാർഥിയാണ് വനിചിത്ര തെരഞ്ഞടുപ്പ് വാഗ്ദാനവുമായി രംഗത്തെത്തിയത്.
താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ഗ്രാമത്തിൽ ബാറുകൾ തുറക്കുന്നതോടൊപ്പം ദരിദ്രർക്ക് വിസ്കിയും ബിയറും സബ്സിഡിയിലൂടെ നൽകുമെന്നാണ് വനിതാ റാവത്ത് പ്രഖ്യാപിച്ചത്. അഖിൽ ഭാരതീ മാനവത പാർട്ടി സ്ഥാനാർത്ഥിയാണ് വനിതാ റാവത്ത്.
തെരഞ്ഞെടുപ്പ് വാഗ്ദാനം ചർച്ചയായതോടെ ന്യായീകരണവുമായി വനിതാ റാവത്ത് തന്നെ രംഗത്തെത്തി. ദരിദ്രരായ ജനങ്ങൾ കഠിനാധ്വാനം ചെയ്യുന്നവരാണ്, അവർ മദ്യപാനത്തിലൂടെ മാത്രമാണ് ആശ്വാസം കണ്ടെത്തുന്നത്. അവർക്ക് ഗുണനിലവാരമുള്ള വിസ്കിയോ ബിയറോ വാങ്ങാൻ കഴിയില്ല. ഇറക്കുമതി ചെയ്ത ഗുണമേന്മയുള്ള മദ്യം അവർക്ക് കൂടി ലഭിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും വനിത വ്യക്തമാക്കി.
2019 തെരഞ്ഞെടുപ്പിൽ വനിതാ റാവത്ത് നാഗ്പൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു. അന്നും സമാന വാഗ്ദാനം വോട്ടർമാർക്ക് നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.