മഹാരാഷ്ട്ര മുഖ്യമന്ത്രി കോപ്ടർ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംഘവും ഹെലികോപ്ടർ അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് 12ന് ലാതൂരിലെ നിലംഗയിൽനിന്ന് മടങ്ങവെയാണ് അപകടം. മഹാരാഷ്ട്ര സർക്കാറിെൻറ കോപ്ടറായ സികൊർ സ്കൈയാണ് അപകടത്തിൽപ്പെട്ടത്. പറന്നുയരവേ സാേങ്കതിക പിഴവ് ബോധ്യപ്പെട്ട പൈലറ്റ് ക്യാപ്റ്റൻ കർവെ കോപ്ടർ തിരിച്ചിറക്കാൻ ശ്രമിക്കുേമ്പാഴായിരുന്നു അപകടം.
കേബിൾ തൂണിൽ കോപ്ടറിെൻറ െബ്ലയിഡ് തട്ടി നിലത്തേക്ക് പതിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ചേതൻ പതകിന് നിസ്സാര പരിക്കേറ്റതൊഴിച്ചാൽ മറ്റാർക്കും പരിക്കില്ല. രണ്ട് പൈലറ്റുമാരും മുഖ്യമന്ത്രിയും അടക്കം ആറു പേരാണ് ഉണ്ടായിരുന്നത്. അപകടം കണ്ട് ജനം വിരണ്ടോടിയതിനെ തുടർന്ന് ഏഴുപേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്.
മഹാരാഷ്ട്രയിലെ 11 കോടി ജനങ്ങളുടെയും ദൈവത്തിെൻറയും അനുഗ്രഹത്താൽ സുരക്ഷിതരാണെന്ന് അപകടത്തിന് പിന്നാലെ ഫഡ്നാവിസ് ട്വീറ്റ് ചെയ്തു. കോപ്ടർ ഉയരത്തിൽ പറത്താനാകുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ തിരിച്ചിറക്കാനായിരുന്നു ശ്രമമെന്നും അപ്പോഴാണ് കേബിൾ തൂൺ കണ്ടതെന്നും വീണ്ടും ഉയർത്താൻ ശ്രമിക്കുേമ്പാഴേക്കും തൂണിൽ െബ്ലയിഡ് തട്ടിക്കഴിഞ്ഞിരുന്നുവെന്നും ക്യാപ്റ്റൻ കർവെ പറഞ്ഞു.
ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ എവിയേഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ഏഴ് വർഷം പഴക്കമുള്ളതാണ് ഹെലികോപ്ടർ. അന്വേഷണത്തിന് ഉത്തരവിടുമെന്ന് ദേവേന്ദ്ര ഫഡ്നാവിസും അറിയിച്ചു. കഴിഞ്ഞ 12ന് ഇതേ കോപ്ടർ സാേങ്കതിക തകരാറിലായതോടെ ഗഡ്ചിറോളിയിൽനിന്ന് നാഗ്പുരിലേക്ക് മുഖ്യമന്ത്രിക്ക് റോഡ് മാർഗം യാത്ര ചെയ്യേണ്ടിവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.