കടം എഴുതിത്തള്ളൽ: യു.പി.എ കാലത്തേത് കുംഭകോണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
text_fieldsമുംബൈ: 2008ൽ യു.പി.എ ഭരണകാലത്തെ കാർഷിക കടം എഴുതിത്തള്ളൽ വൻ അഴിമതി ആയിരുന്നുവെന്നും വൻകിട കർഷകർ ഇതുവഴി പണം അടിച്ചുമാറ്റുകയായിരുന്നുവെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ഇത് ഇനി നടക്കാൻ അനുവദിക്കില്ലെന്നും തടയാൻ ആന്ധ്രപ്രദേശ് മാതൃകയിൽ ഡിജിറ്റൽ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കർഷക സമരത്തെ തുടർന്ന് ഉപാധികളോടെ കടമെഴുതിത്തള്ളാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയെ മാത്രം ആശ്രയിക്കുകയും പ്രതിസന്ധി നേരിടുകയും ചെയ്യുന്ന കർഷകരുടെ കടം മാത്രമേ എഴുതിത്തള്ളൂ. സർക്കാർ ജോലി, കച്ചവടം, മറ്റ് വരുമാന മാർഗങ്ങളുള്ള കർഷകർ എന്നിവരുടെ കടം എഴുതിത്തള്ളില്ല.
ആരൊക്കെയാണ് അർഹർ എന്നത് നബാഡ് ചെയർമാൻ അധ്യക്ഷനായ സമിതി തീരുമാനിക്കും. കടം എഴുതിത്തള്ളൽ കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരമല്ലെന്നും കാർഷികരംഗത്ത് വൻ തുക മുതൽമുടക്ക് സർക്കാറിനു മുന്നിലെ വെല്ലുവിളിയാണെന്നും ഫട്നാവിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.