മഹാരാഷ്ട്രയിൽ ശിവസേനയും ബി.ജെ.പിയും ഒന്നിച്ച് ഗവർണറെ കാണില്ല
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ശിവസേന-ബി.ജെ.പി സഖ്യസർക്കാർ രൂപീകരണം പ്രതിസന്ധിയിലായിരിക്കെ ഇരുപാർട്ടികളും ഒരുമിച്ച് ഗവർണറെ കാണില്ല. ശിവസേന നേതാവ് ദിവാകർ റാത്തോ രാവിലെ 10.30നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് 11 മണിക്കും ഗവർണറുമായി കൂടിക്കാഴ്ച നടത്തും. സർക്കാറുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചതിനെ തുടർന്നാണ് കൂടിക്കാഴ്ച നടത്തുന്നതെന്ന് ഇരു പാർട്ടികളും വിശദീകരണം.
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം തന്നെ വേണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാൽ, ബി.ജെ.പി ഇത് അംഗീകരിച്ചിട്ടില്ല. വേണമെങ്കിൽ ഉപമുഖ്യമന്ത്രി പദം നൽകാമെന്നാണ് ബി.ജെ.പി നിലപാട്.
നിലവിൽ 105 എം.എൽ.എമാരുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്. 56 പേരാണ് ശിവസേന പക്ഷത്തുള്ളത്. ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് വരികയാണെങ്കിൽ ശിവസേനയെ പിന്തുണക്കുന്നത് പരിശോധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.