മഹാരാഷ്ട്ര മുഖ്യമന്ത്രി ട്രാഫിക് നിയമം ലംഘിച്ചത് 13 തവണ
text_fieldsമുംബൈ: ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്ന ാവിസിെൻറ കാറ് അമിത വേഗത്തിൽ പാഞ്ഞത് 13 തവണ. 13 തവണയും മുംബൈ ട്രാഫിക് പൊലീസ് ഇ-ബിൽ വഴി പിഴയിടുകയും ചെയ്തു. ജനുവരിക്കും ആഗസ്റ്റിനുമിടയിൽ മുംബൈ കടൽപാലത്തിലൂടെ ചീറിപ്പാഞ്ഞപ്പോഴാണ് ട്രാഫിക് കാമറ കണ്ണിൽ മുഖ്യെൻറ കാറു പതിഞ്ഞത്. അമിത വേഗത്തിന് 1000 രൂപയാണ് പിഴ. ഇ-ബിൽ പ്രകാരം 13000 രൂപ മുഖ്യൻ നൽകണം.
എന്നാൽ, ട്രാഫിക് പൊലീസ് ആഭ്യന്തര വകുപ്പിെൻറ ചുമതല കൂടിയുള്ള മുഖ്യെൻറ പിഴ റദ്ദാക്കി. വിവരാവകാശ നിയമപ്രകാരം ശക്കീൽ അഹ്മദ് എന്നയാളാണ് ഇൗ വിവരം പുറത്തുകൊണ്ടു വന്നത്. ട്രാഫിക് പൊലീസിെൻറ നടപടി ചോദ്യംചെയ്യപ്പെട്ടതോടെ സുരക്ഷാ കാരണങ്ങളാൽ മുഖ്യമന്ത്രിക്ക് അമിത വേഗ നിയമം ബാധകമല്ലെന്ന് പ്രസ്താവന ഇറക്കി ട്രാഫിക് പൊലീസ് തടിയൂരാൻ ശ്രമിച്ചു. എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് , അഗ്നിശമന സേന, പൊലീസ് വാഹനങ്ങൾക്കെ ഇളവുള്ളൂവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.