കപ്പലിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യയുടെ സാഹസിക സെൽഫി
text_fieldsമുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആഢംബര ക്രൂയിസ് ഷിപ്പിൽ സുരക്ഷാ ബാരികേഡുകൾ മറികടന്ന് മുഖ്യമന്ത്രിയുടെ ഭാര്യ സെൽഫിയെടുത്തത് വിവാദത്തിൽ. മഹാരാഷ്ട്ര മുഖ്യമന്ത്രി േദവന്ദ്ര ഫട്നാവിസിെൻറ ഭാര്യ അമൃത ഫട്നാവിസാണ് ബാരികേഡുകൾ മറികടന്ന് സെൽഫിയെടുത്തത്.
സുരക്ഷാ ഉദ്യോഗസ്ഥർ നോക്കി നിൽകെ കപ്പലിെൻറ ഏറ്റവും മുന്നിലിരുന്ന് അമൃത സെൽഫിയെടുക്കുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽനിന്നു ഗോവയിലേക്കുള്ള ഉല്ലാസക്കപ്പൽ സർവീസിെൻറ ഉദ്ഘാടനവേളയിലാണ് അമൃത ‘സെൽഫി’യെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചില്ല.
400 യാത്രക്കാരെയും 70 ജീവനക്കാരെയും ഉൾക്കൊള്ളാവുന്ന കപ്പലിൽ 104 മുറികളും രണ്ടു റസ്റ്റോറൻറും ആറു ബാറുകളും സ്പാ ഉൾപ്പെടെയുള്ള ആഢംബര സൗകര്യങ്ങളുമാണുള്ളത്. കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ചേർന്നാണ് കപ്പൽ സർവീസ് ഉദ്ഘാടനം ചെയ്തത്. മുംബൈയിൽ നിന്നും 14 മണിക്കൂറിനുള്ളിൽ ഗോവയിൽ എത്തുന്ന രീതിയിലാണ് സർവീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.