‘ദൈവമാണെന്നാണ് ഫഡ്നാവിന്റെ വിചാരം, ബി.ജെ.പിയെ നായ ആക്കേണ്ട സമയം വന്നിരിക്കുന്നു’; വിവാദ പരാമർശവുമായി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ
text_fieldsമുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോര് മുറുകുന്നു. ബി.ജെ.പിയെ നായയോട് ഉപമിച്ച സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പഠോളെ അകോളയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമർശമാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. പിന്നാക്ക വിഭാഗത്തെ നായയെന്ന് വിശേഷിപ്പിച്ച ബി.ജെ.പിക്ക് നിങ്ങൾ വോട്ട് ചെയ്യുമോ? ഇപ്പോൾ ബി.ജെ.പിയെ നായ ആക്കേണ്ട സമയം വന്നിരിക്കുന്നു. അവർ ഏറെ ധാർഷ്ട്യമുള്ളവരായി മാറി - എന്നിങ്ങനെയാണ് പഠോളെയുടെ പരാമർശം.
“ബി.ജെ.പിയെ മഹാരാഷ്ട്രയിൽനിന്ന് നീക്കേണ്ട സമയമായിരിക്കുന്നു. ഒരു കെട്ട് നുണകളുമായാണ് ബി.ജെ.പി അധികാരത്തിൽ വന്നത്. ബി.ജെ.പി നേതാക്കൾ ദൈവവും വിശ്വഗുരുവുമാണെന്ന് സ്വയം കരുതിപ്പോരുന്നു. മഹാരാഷ്ട്രയിലെ ദൈവമാണെന്നാണ് ഫഡ്നാവിന്റെ വിചാരം. പിന്നാക്ക വിഭാഗത്തെ നായയെന്ന് വിശേഷിപ്പിച്ച ബി.ജെ.പിക്ക് നിങ്ങൾ വോട്ട് ചെയ്യുമോ? ഇപ്പോൾ ബി.ജെ.പിയെ നായ ആക്കേണ്ട സമയം വന്നിരിക്കുന്നു. അവർ ഏറെ ധാർഷ്ട്യമുള്ളവരായി മാറി” -നാന പഠോളെ പറഞ്ഞു.
അതേസമയം കോൺഗ്രസ് അധ്യക്ഷന്റെ പരാമർശത്തിന് മറുപടിയുമായി ബി.ജെ.പി നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്. മഹാവികാസ് അഘാഡി (എം.വി.എ) നേതാക്കൾ തെരഞ്ഞെടുപ്പ് പരാജയം മുന്നിൽക്കണ്ട് നിരാശയിലാണെന്നും അവർ അസ്വസ്ഥരാണെന്നും ബി.ജെ.പി മുൻ എം.പി കിരിത് സോമയ്യ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എം.വി.എ തോൽക്കുമെന്നും സോമയ്യ കൂട്ടിച്ചേർത്തു. ഈ മാസം 20നാണ് മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് നടക്കുന്നത്. ശിവസേനയിലും എൻ.സി.പിയിലും പിളർപ്പുണ്ടായ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. 23നാണ് വോട്ടെണ്ണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.