മഹാരാഷ്ട്ര: കോൺഗ്രസ് നേതാക്കൾ ശരത് പവാറുമായി ചർച്ച നടത്തുന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ മുംബൈയിൽ എൻ.സി.പി അധ്യക്ഷൻ ശര ത് പവാറുമായി ചർച്ച നടത്തുന്നു. കെ.സി വേണുഗോപാൽ, മല്ലികാർജ്ജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ എന്നിവരാണ് പവാറുമായി ചർച്ച നടത്തുന്നത്.
കോൺഗ്രസ് നേതാക്കൾ പവാറിനെ കാണുന്നതിന് മുമ്പുതന്നെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. സർക്കാർ രൂപീകരണത്തിന് അവകാശമുന്നയിക്കാൻ രണ്ട് ദിവസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പവാർ ഗവർണർ ഭഗത് സിങ് കോശിയാരിക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിന് ശിപാർശ ചെയ്തുകൊണ്ട് ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്.
എൻ.സി.പിക്ക് സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിക്കാനുള്ള സമയം ചൊവ്വാഴ്ച രാത്രി എട്ടര വരെ ആയിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ ഗവർണറുടെ ശിപാർശ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗവും, തുടർന്ന് രാഷ്ട്രപതിയും അംഗീകരിച്ചതോടെ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലാവുകയായിരുന്നു.
ഗവർണർ ബി.ജെ.പിയോട് പക്ഷപാതം കാണിക്കുകയാണെന്നും ബി.ജെ.പിക്ക് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ 48 മണിക്കൂർ സമയം നൽകിയ ഗവർണർ ശിവസേനക്ക് 24 മണിക്കൂർ മാത്രമാണ് നൽകിയതെന്നും ചൂണ്ടിക്കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെതിരെ മറ്റൊരു ഹരജിയും ശിവസേന കോടതിയിൽ സമർപ്പിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.