Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസ് ഉദ്യോഗസ്ഥയായ...

പൊലീസ് ഉദ്യോഗസ്ഥയായ സ്ത്രീയും കുഞ്ഞും വീട്ടിൽ മരിച്ച നിലയിൽ; ഭർത്താവിന്‍റെ മൃതദേഹം കണ്ടെത്തിയത് 15 കിലോമീറ്റർ അകലെ നിന്ന്

text_fields
bookmark_border
പൊലീസ് ഉദ്യോഗസ്ഥയായ സ്ത്രീയും കുഞ്ഞും വീട്ടിൽ മരിച്ച നിലയിൽ; ഭർത്താവിന്‍റെ മൃതദേഹം കണ്ടെത്തിയത് 15 കിലോമീറ്റർ അകലെ നിന്ന്
cancel

മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെയും മൂന്ന് വയസുള്ള മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ ഭർത്താവിന്‍റെ 15 കിലോമീറ്റർ അകലെ തൂങ്ങിമരിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. മകളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം സ്വയം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം.

പൊലീസ് ഉദ്യോഗസ്ഥയായ വർഷ കുട്ടെ, ഭർത്താവ് കിഷോർ കുട്ടെ, ഇവരുടെ മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുട എട്ടുവയസുകാരിയായ മൂത്തമകൾ സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം.

സംഭവത്തിൽ ചിഖ്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും സന്തോഷത്തോടെ ജീവിച്ചുവരികയായിരുന്നുവെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMaharashtraminor girlcop found dead
News Summary - Maharashtra cop, daughter found dead at home, husband's body on tree 15 kms away
Next Story