വധശ്രമക്കേസിൽ ബി.ജെ.പി എം.എൽ.എക്ക് ജാമ്യം
text_fieldsമുംബൈ: വധശ്രമക്കേസിൽ ബി.ജെ.പി എം.എൽ.എ നിതേഷ് റാണെയ്ക്ക് ജാമ്യം. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ കോടതിയുടേതാണ് ഉത്തരവ്. ജില്ല, അഡീഷണൽ സെഷൻസ് ജഡ്ജി ആർബി റൊട്ടെയാണ് വിധി പറഞ്ഞത്.
വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി രണ്ടിനാണ് നിതേഷ് റാണെ കോടതിയിൽ കീഴടങ്ങിയത്. കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മകനാണ് നിതീഷ്. കഴിഞ്ഞ വർഷം സിന്ധുദുർഗ് ജില്ല സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ശിവസേന പ്രവർത്തകൻ സന്തോഷ് പരബിനെ ആക്രമിച്ചതാണ് കേസ്.
മഹാരാഷ്ട്രയിലെ ഭരണകക്ഷി തന്നെ ലക്ഷ്യമിടുന്നതായി എം.എൽ.എ പലവട്ടം അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ മാസം സംസ്ഥാന നിയമസഭാ സമുച്ചയത്തിന് പുറത്ത് വച്ച് പരിഹസിച്ച സംഭവത്തിൽ അപമാനം തോന്നിയതാണ് ഭരണകൂടം തന്നെ ലക്ഷ്യമിടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ മുംബൈയിലെ വിധാൻഭവൻ കെട്ടിടത്തിലേക്ക് പോകുന്നതിനിടെ മഹാരാഷ്ട്ര മന്ത്രിയും നിയമസഭാംഗവുമായ ആദിത്യ താക്കറെയുടെ ദിശയിലേക്ക് നോക്കി നിതേഷ് റാണെ പൂച്ചയുടെ ശബ്ദമുണ്ടാക്കിയെന്ന് ശിവസേന ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.