Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം 40,000 കടന്നു

text_fields
bookmark_border
maharastra-covid-case
cancel

മുംബൈ: മഹാരാഷ്​ട്രയിൽ വ്യാഴാഴ്​ച 2,345 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 41,642 ആയി ഉയർന്നു. 64 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്​ഥാനത്ത്​ മരിച്ചത്​. പുതിയ രോഗികളിൽ 1,382 പേരും മരിച്ചവരിൽ 41 പേരും മുംബൈയിലാണ്​. ഇതോടെ മുംബൈയിലെ കോവിഡ്​ ബാധിരുടെ എണ്ണം 25,500 ആയി ഉയർന്നു. മുംബൈയിലെ 882 പേരടക്കം 1454 പേരാണ്​ മഹാരാഷ്​ട്രയിൽ ഇതുവരെ മരിച്ചത്​.

3.54 ആണ്​ സംസ്​ഥാനത്തെ കോവിഡ്​ മരണ നിരക്ക്​. മരിച്ചവരിൽ 71 ശതമാനം പേർക്കും നേരത്തെ പ്രമേഹമടക്കമുള്ള രോഗങ്ങളൊ വാർധക്യ സഹജമായ പ്രശ്​നങ്ങളൊ ഉള്ളവരാണ്​. 3,19,921 പേരെ ഇതിനകം സംസ്​ഥാനത്ത്​ പരിശോധിച്ചിട്ടുണ്ട്​. ഇവരിൽ 86 ശതമാനം പേർക്കും രോഗമില്ല.

പുതുതായി 47 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ധാരാവി ചേരിയിലെ രോഗികളുടെ എണ്ണം 1,425 ആയി. വ്യാഴാഴ്​ചയും മരണം റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 56 പേരാണ്​ ഇത്​വരെ ധാരാവിയിൽ മരിച്ചത്​. വ്യാഴാഴ്​ചവരെ ധാരാവിയിൽ 4 ലക്ഷം പേരെ പ്രാഥമിക പരിശോധനക്ക്​ വിധേയമാക്കിയതായി നഗരസഭ അറിയിച്ചു.

അതെസമയം, കോവിഡ്​ ബാധിച്ച്​ ചികിത്​സയിലായിരുന്ന മുംബൈ പൊലിസിലെ ഒരു എ.എസ്​.െഎയും പുണെ പൊലിസിലെ ഒരു കോൺസ്​റ്റബിളും മരിച്ചു. ഇതോടെ, കോവിഡ്​ മൂലം സംസ്​ഥാനത്ത്​ മരിക്കുന്ന പൊലിസ്​ ഉദ്യോഗസ്​ഥരുടെ എണ്ണം 14 ആയി. 10 പേർ മുംബൈയിൽ നിന്നാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtramalayalam newsindia newscovid 19
News Summary - Maharashtra covid 19 cases-India news
Next Story