മഹാരാഷ്ട്രയിൽ 1297 കോവിഡ് ബാധിതർ; മരണനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടി
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് 19 കേസുകൾ സ്ഥിരീകരിക്കപ്പെട്ട മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 1297 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 72 പേരാണ് മരിച്ചത്. ഒരാഴ്ചക്കുള്ളിൽ മഹാരാഷ്ട്രയിലെ മരണ നിരക്ക് ഇന ്ത്യയിലെ കോവിഡ് മരണ നിരക്കിനേക്കാൾ ഇരട്ടിയായി. രാജ്യത്ത് രോഗബാധിതരായ 5916 പേരിൽ 178 പേരാണ് മരിച്ചത്. മരണനിരക്ക് മൂന്ന് ശതമാനം. എന്നാൽ മഹാരാഷ്ട്രയിൽ 72 പേർ മരിച്ചതോടെ മരണനിരക്ക് 5.55 ആയി.
മുംബൈയിൽ മാത്രം 714 കോവിഡ് ബാധിതരാണുള്ളത്. ഇവിടെ 45 പേർ മരിച്ചു. പൂനെയിൽ കഴിഞ്ഞ ദിവസം ആറുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 14 ആയി ഉയർന്നു. മുംബൈയിലും പൂനെയിലും സ്ഥിതി രൂക്ഷമാണെന്നും കോവിഡ് സംശയം തോന്നുന്നവരെയെല്ലാം പരിശാധിക്കാൻ ഒരുങ്ങുകയാണ് സർക്കാറെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.
മുംബൈയിലെ വർളി കോളിവാഡ-പ്രഭാദേവി, ബൈക്കുള എന്നീ മേഖലകളിൽ രോഗം പടരുകയാണ്. വർളിയിൽ നൂറിലേറെപ്പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ബൈക്കുളയിൽ 80ലേറെപ്പേർക്കും. ഒരാഴ്ചയായി ദിവസേന പത്തോളം പേർക്ക് ഈ മേഖലയിൽ പുതുതായി രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗവ്യാപനമുണ്ടായ മേഖലകളെല്ലാം പൊലീസ് അടച്ചിട്ടിരിക്കുകയാണ്. വളരെ അത്യാവശ്യമുളളവരെ മാത്രമാണ് അകത്തേക്കോ പുറത്തേക്കോ കടത്തിവിടുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രണ്ടാമത്തെ കോവിഡ് മരണവും റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാന സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി. ധാരാവിയിൽ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചേരി മുഴുവൻ അടച്ചുപൂട്ടാനും സർക്കാർ ആലോചിക്കുന്നുണ്ട്.
മഹാരാഷ്ട്രയിൽ കോവിഡ് പടരുമ്പോഴും രോഗം സമൂഹ വ്യാപന തലത്തിലേക്കു വ്യാപിച്ചിട്ടില്ലെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറയുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.