മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,493 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,141 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3,717 ആയി. മുംബൈയിലെ കോവിഡ് ബാധിതരുടെ എണ്ണം 55,451 ആയി. 2,044 പേർ മുംബൈയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചു.
അതേസമയം, മഹാരാഷ്ട്രയിൽ സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെങ്കിൽ മാത്രമേ സമ്പൂർണ്ണലോക്ഡൗണിനെ കുറിച്ചു ചിന്തിക്കു എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.