മഹാരാഷ്്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 25,000 കടന്നു; ഇന്നുമാത്രം സ്ഥിരീകരിച്ചത് 1495 പേർക്ക്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ 1495 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരുദിവസം ഇത്രയും അധികംപേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇതുവരെ 25,992 പേർക്കാണ് സംസ്ഥാനത്ത് രോഗം കണ്ടെത്തിയത്. 24 മണിക്കൂറിനുള്ളിൽ 54 പേരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 975 ആയി ഉയർന്നു.
തലസ്ഥാനമായ മുംബൈയിൽ മാത്രം ബുധനാഴ്ച 800 പേർക്കാണ് കോവിഡ് കണ്ടെത്തിയത്. ഇതോടെ ഇവിടത്തെ രോഗബാധിതരുടെ എണ്ണം 15,747 ആയി. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ നാശം വിതക്കുന്ന നഗരങ്ങളിലൊന്ന് മുംബൈയാണ്. 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ച 54 പേരിൽ 40 പേരും മുംബൈയിൽതന്നെ. രാജ്യത്തെ കോവിഡ് രോഗബാധിതരിൽ 21 ശതമാനവും മുംബൈയിലാണ്. 3.71 ശതമാനമാണ് ഇവിടത്തെ മരണനിരക്ക്.
തുടർച്ചയായ ആറാം ദിവസമാണ് മഹാരാഷ്ട്രയിൽ ആയിരത്തിലധികം പേർക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ആയിരത്തിലധികം കേസുകൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലാണ്. ഇവിടം കോവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച് അടച്ചിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.