നിസർഗ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു; 13 ബോട്ടുകൾ ഇനിയും തിരിച്ചെത്തിയില്ല
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ നിസർഗ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു. പാൽഘർ തീരപ്രദേശത്തെ കുടിലുകളും വീടുകളും മുൻകരുതൽ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.
കഴിഞ്ഞദിവസം മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടുകളെയെല്ലാം തിരിച്ചുവിളിച്ചിരുന്നു. 577ബോട്ടുകൾ പോയതിൽ ഭൂരിഭാഗവും തിങ്കളാഴ്ച വൈകീേട്ടാടെ തിരിച്ചുവന്നിരുന്നു. 13 ബോട്ടുകൾ തിരിച്ചെത്തിയിട്ടില്ല. പാൽഘർ ജില്ലയിൽനിന്നും പുറപ്പെട്ട ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്. ഇവരെ എത്രയുംവേഗം പുറം കടലിൽനിന്ന് തിരിച്ചെത്തിക്കുന്നതിനായ നടപടികൾ സ്വീകരിച്ചതായി കോസ്റ്റ്ഗാർഡ് അറിയിച്ചു. ബോട്ടുകളിൽ എത്രപേരുണ്ടെന്ന വിവരം വ്യക്തമല്ല.
വടക്കൻ മഹാരാഷ്ട്ര, തെക്കൻ ഗുജറാത്ത് ഭാഗങ്ങളിലായിരിക്കും ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മുംബൈക്കും താനെക്കും ഓറഞ്ച് അലേർട്ടും പൽഘറിൽ റെഡ് അലർട്ടും നൽകിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ നാശം വിതക്കുന്ന മുംബൈയിലായിരിക്കും നിസർഗയും വീശിയടിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.