വോട്ടിങ് മെഷീൻ തകരാർ: റീപോളിങ് വേണമെന്ന് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കെതിരെ പ്രതിപക്ഷം സംയുക്ത സ്ഥാനാർഥിയെ നിർത്തിയ കൈരാനയിലടക്കം തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന ലോക്സഭ, നിയമസഭ മണ്ഡലങ്ങളിൽ ഒന്നര മണിക്കൂറിലേറെ വോട്ടുയന്ത്രം പ്രവർത്തനരഹിതമായ ബൂത്തുകളിൽ റീപോളിങ് നടത്തണമെന്ന് ന്യൂഡൽഹിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കണ്ട് പ്രതിപക്ഷ പ്രതിനിധിസംഘം ആവശ്യപ്പെട്ടു.
എന്നാൽ, ഒരു മണ്ഡലത്തിലും വോട്ടുചെയ്യാനാകാതെ പോയ ഒരു വോട്ടറുമുണ്ടാകില്ല എന്നുറപ്പുവരുത്തുമെന്ന് കമീഷൻ പ്രതിപക്ഷ നേതാക്കൾക്ക് ഉറപ്പുനൽകി. രാഷ്ട്രീയ ലോക്ദൾ നേതാവ് അജിത് സിങ, മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും കോൺഗ്രസ് നേതാവുമായ ആർ.പി.എൻ. സിങ്, മുലായം സിങ് യാദവിെൻറ സേഹാദരനും സമാജ്വാദി പാർട്ടി നേതാവുമായ പ്രഫ. രാംഗോപാൽ യാദവ് തുടങ്ങിയവരാണ് തിങ്കളാഴ്ച വൈകീട്ട് 3.30ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ ആസ്ഥാനത്ത് വന്നുകണ്ട് ആവശ്യമുന്നയിച്ചത്്. യന്ത്രം തകരറിലായത് മൂലം ഒന്നര മണിക്കൂറിൽ കുറവ് സമയം വോട്ടിങ് തടസ്സപ്പെട്ട ബൂത്തുകളിൽ അത്രയുംസമയം നീട്ടിക്കൊടുക്കാനും സംഘം ആവശ്യപ്പെട്ടു.
കൊടുംവേനലിൽ ഒരിറ്റ് വെള്ളംപോലും കുടിക്കാൻ കഴിയാതെ മുസ്ലിംകൾക്ക് ക്യൂ നിൽക്കേണ്ടിവന്ന സാഹചര്യം സൃഷ്ടിച്ചത് കമീഷനാണെന്ന് രാം ഗോപാൽ യാദവ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.