മഹാരാഷ്ട്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വീണ്ടും നേട്ടം
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ നഗരസഭാ കൗണ്‍സിലുകളിലേക്ക് നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് നേട്ടം. 324 കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 93 സീറ്റ് നേടിയ ശരത്പവാറിന്‍െറ എന്‍.സി.പിക്ക് തൊട്ടുപിന്നാലെ 81 സീറ്റാണ് ബി.ജെ.പി നേടിയത്. കോണ്‍ഗ്രസ് 45ഉം ശിവസേന 23ഉം സീറ്റ് നേടി. രാഷ്ട്രീയ പാര്‍ട്ടികളെ തള്ളി 82 സീറ്റില്‍ സ്വതന്ത്രര്‍ ജയിച്ചത് ശ്രദ്ധേയമായി.
കോണ്‍ഗ്രസ്, എന്‍.സി.പി തട്ടകങ്ങളായ പൂണ, ലാതൂര്‍ എന്നിവിടങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക് നേട്ടമായി. കൗണ്‍സില്‍ അധ്യക്ഷ പദവിയിലേക്ക് നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന 14 ഇടങ്ങളില്‍ അഞ്ചെണ്ണം ബി.ജെ.പി നേടി. എന്‍.സി.പിയും കോണ്‍ഗ്രസും രണ്ടു വീതവും ശിവസേനയും മൂന്ന് സഖ്യ കക്ഷികളും ഓരോന്ന് വീതവും നേടി. ഒന്നില്‍ സ്വതന്ത്രനാണ് ജയിച്ചത്. 212 നഗരസഭാ കൗണ്‍സിലുകളാണ് മഹാരാഷ്ട്രയിലുള്ളത്. നാലു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഇവയില്‍ 147 എണ്ണത്തിലെ 3,727 സീറ്റിലേക്ക് നേരത്തേ തെരഞ്ഞെടുപ്പ് നടന്നു.
ഇവയില്‍ 893 നേടി ബി.ജെ.പി ചരിത്രം കുറിച്ചു. മോദിയുടെ സാമ്പത്തിക പരിഷ്കാരത്തിനുള്ള ജന പിന്തുണയായാണ് ബി.ജെ.പി വിജയത്തെ പ്രചരിപ്പിക്കുന്നത്. അതേസമയം, പ്രാദേശിക പാര്‍ട്ടികളുമായുള്ള കൂട്ടുകെട്ടാണ് ബി.ജെ.പിയുടെ വിജയത്തിന് പിന്നിലെന്നാണ് സഖ്യകക്ഷിയായ ശിവസേന പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.