കർഷക പ്രക്ഷോഭത്തിൽ അണിചേരാൻ നാസിക്കിൽനിന്ന് ഡൽഹിയിലേക്ക് വാഹനജാഥ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് ഡൽഹിയിലേക്ക് വാഹനറാലി. 5,000ത്തോളം കർഷകർ വാഹനജാഥയിൽ അണിനിരക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് റാലി ആരംഭിക്കും.
ആൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ഉച്ച 1.30ക്ക് നാസിക്കിൽ ചേരുന്ന പൊതുയോഗത്തിന് ശേഷമാണ് മാർച്ച് ആരംഭിക്കുക.
20 ജില്ലകളിൽനിന്നുള്ള കർഷകർ നാസിക്കിൽ ഒത്തുകൂടും. നാസിക്കിൽനിന്ന് 1266 കിലോമീറ്റർ സഞ്ചരിച്ച് ഡൽഹിയിലെ രാജസ്ഥാൻ -ഹരിയാന അതിർത്തിയിൽ ഡിസംബർ 24നെത്തി കർഷക സമരത്തിൽ പങ്കുചേരും.
'നാസിക്കിൽ 1.20 ന് ചേരുന്ന വലിയ പൊതു േയാഗത്തിന് ശേഷം വാഹനജാഥ ആരംഭിക്കും. 5,000 കർഷകർ മാർച്ചിൽ പങ്കെടുക്കും. നിരവധിപേർ മഹാരാഷ്ട്ര വരെ സമരത്തിൽ പങ്കുചേരും. 2000ത്തോളം കർഷകർ ഡൽഹിയിലേക്ക് തിരിക്കുകയും കർഷക സമരത്തിൽ പങ്കുചേരുകയും ചെയ്യും' -എ.ഐ.കെ.എസ് നേതാവ് അശോക് ധവാലെ പറഞ്ഞു.
പുതിയ കാർഷിക നിയമങ്ങൾ പഞ്ചാബ്, ഹരിയാന കർഷകരെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രസർക്കാറിനെ അറിയിക്കുകയാണ് വാഹനജാഥയുടെ ലക്ഷ്യമെന്നും കർഷക നേതാക്കൾ പറഞ്ഞു. നിലവിൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതിഷേധിക്കുന്ന കർഷകരിൽ അധികം. കാർഷിക നിയമത്തിനെതിരെ മഹാരാഷ്ട്രയിൽനിന്നുള്ള കർഷകരുടെ എതിർപ്പ് കൂടി അറിയിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.