സബർമതി നവീകരണത്തിനെതിരെ ഗാന്ധിയന്മാരുടെ യാത്ര
text_fieldsമുംബൈ: സബർമതി ആശ്രമം വിനോദസഞ്ചാര കേന്ദ്രമായി നവീകരിക്കുന്നതിനെതിരെയുള്ള പ്രമുഖ ഗാന്ധിയന്മാരുടെ 'സേവ് സബർമതി ആശ്രം സന്ദേശ് യാത്ര' ആരംഭിച്ചു. ഞായറാഴ്ച രാവിലെ മഹാരാഷ്ട്രയിലെ വാർധയിലുള്ള ഗാന്ധിയുടെ സേവാ ഗ്രാം ആശ്രമത്തിൽനിന്നാണ് യാത്ര ആരംഭിച്ചത്. അമരാവതി, അകോള, ഖാംഗാവ്, ഭുസാവൽ, ജൽഗാവ്, ധൂലെ, നന്ദുർബാർ, സൂറത്ത് വഴി ശനിയാഴ്ച അഹ്മദാബാദിൽ എത്തും.
സബർമതി ആശ്രമം ഇന്ത്യയുടെ മാത്രമല്ല, ലോകത്തിെൻറതന്നെ ചരിത്ര പൈതൃകമാണെന്നും അതിെൻറ നവീകരണം ഗാന്ധി പാരമ്പര്യങ്ങളെ തകർക്കുമെന്നും ലളിതമായ ഗാന്ധിയൻ സൗന്ദര്യചിന്തക്കു മേലുള്ള കടന്നുകയറ്റമാണെന്നും യാത്ര കൺവീനർ സഞ്ജയ് സിങ് പറഞ്ഞു.
ഗാന്ധി പാരമ്പര്യം സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുപകരം ഗാന്ധിയുടെ കാൽപാടുകൾ മായ്ക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുമാർ പ്രശാന്ത്, അശോക് ഭരത്, വിശ്വജിത് റോയ്, അജയ് ശ്രീവാസ്തവ് തുടങ്ങിയവരാണ് യാത്രയിലുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.