അർണബിനെതിരായ ആത്മഹത്യപ്രേരണ കേസ് സി.ഐ.ഡിക്ക് വിട്ട് മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: കേസുകൾക്ക് പിറകെ കേസുകളുമായി റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമിയുടെ കഷ്ടകാലം തുടങ്ങിയെന്നാണ് സൂചന. ആത്മഹത്യാ പ്രേരണകുറ്റത്തിൽ അർണബിനെ പ്രതിചേർത്ത കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെൻറ് (സി.ഐ.ഡി) അന്വേഷണത്തിന് മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടു. റിപബ്ലിക് ടി.വിയിൽ നിന്നും കുടിശ്ശിക ലഭിക്കാത്തതിനെത്തുടർന്ന് തൻെറ പിതാവും മുത്തശ്ശിയും ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഇൻറീരിയർ ഡിസൈനർ അൻവയ് നായ്കിൻെറ മകൾ അദന്യ നായ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ട്വിറ്ററിലൂടെയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ട കാര്യം അറിയിച്ചത്. അർണബ് ഗോസാമിയും രണ്ട് കൂട്ടാളികളുമാണ് തൻെറ ഭർത്താവിൻെറയും ഭർതൃമാതാവിൻെറയും മരണത്തിന് ഉത്തരവാദികളെന്നും ഇരുവർക്കും നീതിവേണമെന്നും നായ്കിൻെറ ഭാര്യ അക്ഷത നായ്ക് അടുത്തിടെ വിഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാരാഷ്ട്ര സർക്കാറും തങ്ങൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്നും അവർ ആവശ്യം ഉന്നയിച്ചിരുന്നു. 5.40 കോടി രൂപയിലധികം രൂപ അർണബും സംഘവും കോൺകോർഡ് ഡിസൈനേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് നൽകാനുള്ളതായാണ് ആത്മഹത്യാ കുറിപ്പിൽ ആേരാപിക്കുന്നത്.
Adnya Naik had complained to me that #AlibaugPolice had not investigated non-payment of dues from #ArnabGoswami's @republic which drove her entrepreneur father & grandmom to suicide in May 2018. I've ordered a CID re-investigation of the case.#MaharashtraGovernmentCares
— ANIL DESHMUKH (@AnilDeshmukhNCP) May 26, 2020
അൻവയ് എഴുതിയെന്ന് കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പിൽ പേര് പരാമർശിക്കപ്പെട്ടതോടെയാണ് അർണബ് കുറ്റാരോപിതനായത്. അക്ഷതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അർണബിനെക്കൂടാതെ ഐ കാസ്റ്റ് എക്സിൻെറ ഫിറോസ് ഷെയ്ഖിനും സ്മാർട്ട് വർക്സിൻെറ നിദേശ് സർദക്കുമെതിരെ അലിബാഗ് പൊലീസ് എഫ്.ഐ.ആർ ചുമത്തി. മൂവരും കുടിശിക തീർപ്പാക്കാത്തതിനെത്തുടർന്ന് ബിസിനസിൽ നഷ്ടം നേരിട്ടതിൽ മനംനൊന്താണ് ആത്മഹത്യയെന്നായിരുന്നു പരാതി. എന്നാൽ റിപബിക് ടി.വി ആരോപണം നിഷേധിച്ചു. എഫ്.ഐ.ആർ ഫയൽ ചെയ്ത സമയത്ത് മഹാരാഷ്ട്രയിൽ ബി.ജെ.പി ഭരണമായിരുന്നതിനാൽ കാര്യമായ അന്വേഷണം നടന്നില്ല. ഇപ്പോൾ ഭരണം മാറിയതിനാൽ കേസിൽ തങ്ങൾക്ക് നീതി ലഭിക്കുമെന്നാണ് കുടുംബത്തിൻെറ പ്രതീക്ഷ.
Akshata Naik had said that her husband committed suicide bcos Arnab Goswami owed them a lot of money
— Srivatsa (@srivatsayb) May 26, 2020
BJP Fadnavis Govt had not investigated the case properly
Today, Maharashtra Govt ordered a CID investigation of the case
Finally, there will be JUSTICEpic.twitter.com/q2kGSxeXuk
ടി.വി ചർച്ചയിൽ മതവിദ്വേഷം പരത്തിയെന്ന കേസിൽ അടുത്തിടെയാണ് സുപ്രീം കോടതി അർണബിൻെറ അറസ്റ്റ് ഒരാഴ്ചത്തേക്ക് നീട്ടിയത്. എന്നാൽ കേസ് സി.ബി.ഐക്ക് വിടാനുള്ള അദ്ദേഹത്തിൻെറ ആവശ്യം കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.