മഹാരാഷ്ട്ര: ശിവസേനയെ പിന്തുണക്കാത്തതില്‍ കോണ്‍ഗ്രസിനോട് എന്‍.സി.പിക്ക് നീരസം
text_fieldsമുംബൈ: മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ നിശ്ചയിച്ച സമയപരിധിക്കകം സര്‍ക്കാറുണ്ടാക്കാന്‍ ശിവസേനയെ പിന്തുണച്ച് കത്ത ് നല്‍കാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് എന്‍.സി.പിക്ക് നീരസം. രാമക്ഷേത്രം, ഏക സിവില്‍ കോഡ് വിഷയങ്ങളില്‍ ശ ിവസേന പുലര്‍ത്തുന്ന വിരുദ്ധ നിലപാടിനെ ചൊല്ലിയാണ് കോണ്‍ഗ്രസ് മടിച്ചു നില്‍ക്കുന്നത്. വിഷയത്തില്‍ എന്‍.സി.പി യുമായി കൂടുതല്‍ ചര്‍ച്ച നടത്താൻ ചൊവ്വാഴ്ച മുംബൈയിലേക്ക് വരാനിരുന്ന കോണ്‍ഗ്രസ് ഹൈകമാന്‍ഡ് പ്രതിനിധികളോട ് വരേണ്ടതില്ലെന്ന് ശരദ് പവാര്‍ അറിയിച്ചു.
മുംബൈയില്‍ എന്‍.സി.പി എം.എല്‍.എമാരുടെ യോഗം നടന്നുവരികയാണ്. ഉച്ചക്ക് ഒന്നിന് പാര്‍ട്ടി ഉന്നതതല യോഗവും നടക്കും. മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.സി.പി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇതേകുറിച്ച് തനിക്ക് അറിയില്ലെന്നാണ് ശരദ് പവാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ഏഴരക്കകം പിന്തുണ കത്തുകള്‍ ഹാജരാക്കാനായിരുന്നു ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായ ശിവസേനയോട് ആവശ്യപ്പെട്ടത്. സര്‍ക്കാറുണ്ടാക്കാന്‍ സമ്മത്മറിയിച്ച ശിവസേനക്ക് പക്ഷെ കോണ്‍ഗ്രസിന്‍െറയും എന്‍.സി.പിയുടെയും പിന്തുണകത്ത് ലഭിച്ചില്ല. എന്‍.സി.പിയുടെ പിന്തുണ കത്ത് തയ്യാറായിരുന്നുവെങ്കിലും കോണ്‍ഗ്രസുമായി ചേര്‍ന്നേ തീരുമാനമെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്തുണ കത്ത് സമര്‍പ്പിക്കാന്‍ സേന കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും മൂന്നാമത്ത വലിയ ഒറ്റകക്ഷിയായ എന്‍.സി.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് എട്ടരക്കുള്ളില്‍ എന്‍.സി.പി ഗവര്‍ണറെ കണ്ട് വിവരം അറിയിക്കണം.
288 പേരുള്ള മഹാരാഷ്ട്ര നിയമസഭയില്‍ സര്‍ക്കാറുണ്ടാക്കാന്‍ 145 പേരുടെ പിന്തുണയാണ് വേണ്ടത്. എന്‍.സി.പിക്ക് 54 ഉം കോണ്‍ഗ്രസിന് 44 ഉം അംഗങ്ങളാണുള്ളത്. ശിവസേനക്ക് 56 എം.എല്‍.എമാര്‍ക്ക് പുറമെ ഒമ്പത് സ്വതന്ത്രരും ഉണ്ട്. കോണ്‍ഗ്രസ് പിന്തുണക്കുകയാണെങ്കില്‍ സേന, എന്‍.സി.പി സര്‍ക്കാറിന് ഇനിയും സാധ്യതകളുണ്ട്. നെഞ്ച് വേദനയെ തുടര്‍ന്ന് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സേന നേതാവ് സഞ്ജയ് റാവുത്തിന്‍റെ ട്വിറ്റര്‍ കുറിപ്പില്‍ പ്രതീക്ഷ പ്രകടമാണ്. ‘ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ പരാജയപ്പെടില്ല. ഞങ്ങളുടെ ശ്രമം ഫലം കാണും ’ എന്നാണ് റാവുത്തിന്‍റെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.