ദാവൂദ് ഇബ്രാഹീമീന് സമർപ്പിക്കപ്പെട്ടതാണ് മഹാരാഷ്ട്ര സർക്കാറെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാർ അധോലോക തലവൻ ദാവൂദ് ഇബ്രാഹീമിന് വേണ്ടി സർപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ഹവാല പണമിടപാട് കേസിൽ അറസ്റ്റിലായ മന്ത്രി നവാബ് മാലിക്കിന് ദാവൂദുമായുള്ള ബന്ധം തെളിയിക്കാൻ മതിയായ രേഖകളുണ്ടെന്ന് ഫഡ്‌നാവിസ് അവകാശപ്പെട്ടു.
മാലിക്കിനെ മന്ത്രി സഭയിൽനിന്ന് പുറത്താക്കുന്നത് വരെ ബജറ്റ് സമ്മേളനം നടത്താൻ ബി.ജെ.പി അനുവദിക്കില്ലെന്ന് ഫഡ്നാവിസ് പറഞ്ഞു.
മുംബൈ സ്ഫോടനക്കേസിന് പിന്നിലുള്ളവരോട് സർക്കാറിന് വ്യക്തമായ അനുഭാവമുണ്ട്. സംസ്ഥാനത്ത് ശിവസേന അധികാരത്തിലിരിക്കുമ്പോഴും സ്‌ഫോടനക്കേസിലെ പ്രതികളുമായി ഭൂമി ഇടപാടുകൾ നടത്തിയവരോട് സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.