'എന്‍റെ കുതിരയെ കലക്ടറേറ്റിൽ കെട്ടാൻ അനുവദിക്കണം', വൈറലായി ജീവനക്കാരന്‍റെ അപേക്ഷ
text_fieldsമുംബൈ: സതീഷ് ദേശ്മുഖിന്റെ വേറിട്ട ആ അപേക്ഷയാണ് നാന്ദെദ് ജില്ല കലക്ടറേറ്റിനുള്ളിലും പുറത്തുമൊക്കെ ചർച്ചാവിഷയം. നടുവേദന കാരണം ടൂവീലറിൽ യാത്ര ചെയ്യാനാവില്ലെന്നും അതുകൊണ്ട് താനൊരു കുതിരയെ വാങ്ങാൻ തീരുമാനിച്ചുവെന്നും ജില്ല കലക്ടർ വിപിൻ ഇതാന്ദ്കറിന് നൽകിയ അപേക്ഷയിൽ കലക്ടേററ്റ് ജീവനക്കാരനായ സതീഷ് സൂചിപ്പിക്കുന്നു.
കലക്ടറേറ്റിലെ തൊഴിലുറപ്പ് പദ്ധതി വകുപ്പിൽ അസിസ്റ്റന്‍റ് ഓഡിറ്ററായ തനിക്ക് നേരത്തേ ഓഫിസിലെത്താൻ അതു സഹായകമാകുമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. കുതിരപ്പുറത്ത് കയറി ഓഫിസിലെത്തിയ ശേഷം കുതിരയെ കലക്ടറേറ്റ് വളപ്പിൽ കെട്ടിയിടാൻ അനുമതി നൽകണമെന്നാണ് കലക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
ഈ അപേക്ഷയുടെ പകർപ്പ് വൈകാതെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സതീഷിന്‍റെ അപേക്ഷ അനുഭാവപൂർവം പരിഗണിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ഒരുപാടു പേർ കമന്‍റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.